A.L.P.S. Kavathikalam

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18401 (സംവാദം | സംഭാവനകൾ)
A.L.P.S. Kavathikalam
വിലാസം
കോട്ടക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201718401




ആമുഖം

കോട്ടക്കല്‍ മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂള്‍ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂള്‍. ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തില്‍ തന്നെയായിരുന്നു 2006 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജര്‍ മേലാത്ര ജനാര്‍ദ്ദനപ്പണിക്കര്‍ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂള്‍ കെട്ടിടമാക്കി മാട്ടി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.ഉച്ചക്കഞ്ഞിപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തില് തന്നെ ആയിരുന്നു.2016 ല് പുതിയ മാനേജര്‍ ശ്രീ നരിമടയ്കല്‍ ബഷീര്‍ സ്കൂള്‍ഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈല്‍ പാകിയ പാചകപ്പുര നിര്‍മ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈല്‍ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്കു ചുററും സ്കൂളിന് പിന്‍ഭാഗവും ഇന്ടര്‍ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതല്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാനാധ്യാപകനും മൂന്ന് അസിസ്ററന്‍ററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററര്‍ ശ്രീ രവീന്ദ്രന്‍.എം ആണ്.2008 മുതല്‍ പ്രീപ്രൈമറി പ്രവര്‍ത്തനം തുടങ്ങി.

മുന്‍ സാരഥികള്‍:

പ്രധാനാധ്യാപകര്‍.

  • ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
  • ശ്രീമതി.നാരായണിക്കുട്ടിയമ്മ
  • ശ്രീമതി.സരോജിനി
  • ശ്രീമതി.ചന്ദ്രിക


മുന്‍ മാനേജര്‍മാര്‍

  • ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
  • ശ്രീമതി.നാരായണിക്കുട്ടിയമ്മ
  • ശ്രീ.ജനാര്‍ദ്ദനപ്പണിക്കര്‍
"https://schoolwiki.in/index.php?title=A.L.P.S._Kavathikalam&oldid=212660" എന്ന താളിൽനിന്ന് ശേഖരിച്ചത്