ഗവ.എൽ പി എസ് കയ്യൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31505 (സംവാദം | സംഭാവനകൾ) ('<blockquote>"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി മരമൊന്നുലുത്തുവാൻ മോഹം" -------- ഓഎൻവി</blockquote>എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന

തിരുമുറ്റത്തെത്തുവാൻ മോഹം

തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നോരാ നെല്ലി

മരമൊന്നുലുത്തുവാൻ മോഹം"


ഓഎൻവി

എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.