സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin-45352 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാർഷിക സംസ്കാരം നിലനിൽക്കുന്ന ഈ നാട്ടിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം സാധാരണക്കാരിൽ എത്തിക്കാനുള്ള ഒരു സ്ഥാപനമായി കളത്തൂർ സെൻറ് മേരീസ് യു. പി സ്കൂൾ ഇന്ന് നിലകൊള്ളുന്നു.കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് മേരീസ് യു. പി സ്കൂൾ ഒരുക്കിയിരിക്കുന്നത്. പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1949 ഇൽ പ്രഥമ മാനേജർ ആയിരുന്ന റെവ .ഫാ. ദേവസ്യ കളപ്പുരക്കൽ ആണ് .2018-2019 വർഷം ശ്രീമതി ഏലിക്കുട്ടി ഔസേഫ് ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. ഇപ്പോഴത്തെ മാനേജർ റെവ .ഫാ .ജോസഫ് മടത്തികുന്നേൽ ആണ് .നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകർ സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്.

പഠന കാര്യങ്ങളിലും പഠ്യേതര കാര്യങ്ങളിലും സ്കൂൾ നല്ല നിലവാരം പുലർത്തുന്നു.