ജി.യു.പി.എസ്. മുതിരിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18476 (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്. മുതിരിപ്പറമ്പ
വിലാസം
മുതിരിപ്പറമ്പ്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-201718476



"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" മഹാത്മാഗാന്ധി.

സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവര്‍ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921 ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ......

ചരിത്രം

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.59 വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം.

മികവുകള്‍

മൃത സജ്ജീവനി ഔഷധോദ്യാനം

ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്.

നാട്ടുപച്ച തൈ വിതരണ കേന്ദ്രം

വ്യത്യസ്തയിനം തൈകൾ കുറഞ്ഞ ചെലവിൽ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി 258തോളം വൃക്ഷ തൈകൾ ഈ സ്കൂൾ നഴ്സറി വഴി വിതരണം ചെയ്തു.നാട്ടുപച്ച വിദ്യാലയ നഴ്സറിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ വൈസ് പ്രസിഡന്റ് മൻസൂർ നിർവ്വഹിച്ചു

ക്ലീൻ മുതിരിപ്പറമ്പ

സമ്പൂർണ ശുചിത്വ പരിപാടി ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു

പ്ലാസ്റ്റിക് രഹിത വിദ്യാലയം

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഹരിതമിഷന്‍ പരിപാടിയുടെ മുന്‍പു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു.

ജൈവ പച്ചക്കറി കൃഷി

വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു