Schoolwiki:Wikidata linking

Schoolwiki സംരംഭത്തിൽ നിന്ന്

എന്താണ് വിക്കിഡാറ്റ?

വിക്കിഡാറ്റ എന്നത് വിക്കിമീഡീയ ഫൗണ്ടേഷൻ പരിപാലിക്കുന്ന വിക്കിപീഡിയ, വിക്കിമീഡിയ കോമ്മൺസ് തുടങ്ങിയ മറ്റ് വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്നതരത്തിൽ വികസിപ്പിച്ച ഒരു വിവരസംഭരണിയാണ്. മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ.

വിക്കിഡാറ്റയിലൂടെ നൽകുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമ്മൺസ് പബ്ലിക് ഡൊമൈൻ ഡെഡികേഷൻ 1.0, ലൈസൻസ് പ്രകാരം വ്യത്യസ്തമായ രീതികളിൽ പുനഃരുപയോഗം ചെയ്യുന്നതിനും പകർപ്പ് എടുക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വിതരണം ചെയ്യുന്നതിനും വാണിജ്യപരമായി ഉപയോഗിക്കുന്നതുനും ഉൾപ്പടെ അനുവാദം ചോദിക്കാതെ ഉപയോഗിക്കാവുന്നതാണ്.


ഇനം (Item)

ഇനത്തിൽ കേന്ദ്രീകരിക്കുന്ന ഒരു ഡോക്യുമെന്റെഡ് അധിഷ്ടിത ഡാറ്റാബേസ് ആണ് വിക്കിഡാറ്റ. ഓരോ ഇനവും ഓരോ വിഷയത്തെ പ്രതിനിധീകരിക്കുന്നു. അത് Q എന്ന അക്ഷരത്തിന് ശേഷം വരുന്ന ഒരു യുണീക്ക് നമ്പർ വച്ച് തിരിച്ചറിയപ്പെടുന്നു. ഓരോന്നിനും പ്രത്യേകമായ അടയാളം, വിവരണം കൂടാതെ മറ്റ് വിഭാഗങ്ങൾ എന്നതും ഉണ്ടാകും.

ഉദാഹരണം:

  • ഇന്ത്യ എന്ന രാജ്യത്തിന്റെ Qid - Q668
  • കേരളം എന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൻറെ Qid - Q1186
  • മലയാളം എന്ന ഭാഷയുടെ Qid - Q36236


വിക്കിഡാറ്റ / സ്കൂൾ കോഡ് പരിപാലനം

സ്‌കൂൾ വിക്കിയിലെ വിദ്യാലയങ്ങളുടെ താളുകളിൽ {{Infobox School}} എന്ന ഫലകത്തിനുള്ളിൽ വിക്കിഡാറ്റ ക്യു ഐഡിയും സ്കൂൾ കോഡും ചേർക്കുന്നതിനും അതുപോലെ വിക്കിഡാറ്റയിൽ സ്കൂൾ കോഡ് ചേർക്കുന്നതിനും.


താളുകളിൽ ചേർത്തിട്ടുള്ള കോഡുകൾ പ്രകാരമുള്ള വിഭാഗം
ക്രമ
നമ്പർ
_കോഡുകൾ ഉള്ള വിദ്യാലയങ്ങൾ_ _കോഡുകൾ ചേർക്കാത്ത വിദ്യാലയങ്ങൾ_
സ്കൂൾ കോഡ് വിക്കിഡാറ്റ ക്യു ഐഡി
വിക്കിഡാറ്റ ക്യു ഐഡി വിക്കിഡാറ്റ ക്യു ഐഡി
യുഡൈസ് കോഡ് യുഡൈസ് കോഡ്
"https://schoolwiki.in/index.php?title=Schoolwiki:Wikidata_linking&oldid=2107848" എന്ന താളിൽനിന്ന് ശേഖരിച്ചത്