സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ഗണിത ക്ലബ്ബ്

11:54, 23 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 - 24 അധ്യയന വർഷത്തിലെ Maths ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 30ന് നടത്തപ്പെട്ടു. ഗണിതരൂപങ്ങളുടെ പ്രത്യേകതകൾ ഒരു വഞ്ചിപ്പാട്ടിന്റെ താളത്തിൽ കുട്ടികൾ അവതരിപ്പിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയ്ക്ക് മുന്നോടിയായി സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചു. ബാലരാമപുരം സബ്ജില്ല ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത നാല് A grade ഉൾപ്പെടെ Overall first കരസ്ഥമാക്കി. തുടർന്ന് ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.

12 /2/2024 തിങ്കളാഴ്ച യുപി സെക്ഷനിലെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ തല മാത്സ് ഫെസ്റ്റ് നടത്തുകയുണ്ടായി. ഇതിൽ 5, 6,7 ക്ലാസുകളിലെ കുട്ടികൾ നിർമിച്ച വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ചാർട്ട്, പസിൽ, ഗെയിം എന്നിവ വളരെ മികവുറ്റതായിരുന്നു. കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യവും അറിവും വർധിപ്പിക്കുന്ന തരത്തിൽ മാത്സ് ഫെസ്റ്റ് വിജ്ഞാനപ്രദമായിരുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഗണിത സെമിനാർ, ഗണിത പ്രോജക്ട്,ഗണിത നിഘണ്ടു, ഗണിത പുസ്തകം, ഗണിതമാഗസിൻ, ഗണിത അസംബ്ലി എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു.