ഗവ. യു പി ജി എസ് ഫോർട്ട്/ചരിത്രം

20:16, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BIJIN (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചർ, ശ്രീ അനന്ത കൃഷ്ണഅയ്യർ, ശ്രീ ഗോപാലകൃഷ്ണൻ നായർ, ശ്രീ സരസ്വതി അമ്മാൾ മുതലായവർ അധ്യാപകർ ആയിരുന്നു.ആദ്യകാലങ്ങളിൽ നാല്പതിന്മേൽ വിദ്യാർഥികൾ പഠിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഇന്ന് കാണുന്ന H ആകൃതിയിൽ ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. തുടർന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ ‌‌‍‍‍‍വിദ്യാലയം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു.