ജി.എം.എൽ.പി.എസ്. മുക്കട്ട

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48426 (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.എസ്. മുക്കട്ട
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201748426





നിലമ്പൂര്‍ ഉപജില്ലയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക വിദ്യാലയമായ മുക്കട്ട ജി.എം. എല്‍. പി. സ്കൂള്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ നിലമ്പൂര്‍ - പെരുമ്പിലാവ് റോഡില്‍ മുക്കട്ട ജങ്ഷനില്‍ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.‌

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എല്‍. പി. സ്ക്കൂള്‍. നിലമ്പൂര്‍ താലൂക്കിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എല്‍. പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രദേശത്തുളള ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി വേട്ടേക്കോടന്‍ ഏനിഹാജി കനിഞ്ഞു നല്‍കിയതാണ് ഈ വിദ്യാലയം. ഓലപ്പുരയില്‍ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉള്‍പ്പടെ 150 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.

'ഭൗതികസൗകര്യങ്ങള്‍'

70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവര്‍ പ്രമറിയും ഉള്‍പ്പടെ 5 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. പി.ടി.എ നിര്‍മിച്ച ടൈല്‍സ് പാകിയ ഒരു പാചകപ്പുരയുണ്ട്. 3 കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഭരണ നിര്‍വഹണം

വഴികാട്ടി

{{#multimaps:11.282512,76.245633|width=800px|zoom=16}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മുക്കട്ട&oldid=210279" എന്ന താളിൽനിന്ന് ശേഖരിച്ചത്