എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
തുടക്കം ഒരു കവിതയിലൂടെ തുടങ്ങാം ഇനിയും മരിക്കാത്ത ഭൂമി നിന്നാ സന്നമൃതിയിൽ നിനക്കാത്മശാന്തി: കവികൾ ദീർഘദർശനികളാണെന്ന് പറയാറുണ്ട് ആ ദർശനത്തിൻ്റെ പ്രതിഫലനമാണ് ഈ വരികളിൽ നിന്ന് വ്യക്തമാകുന്നത്. നാം ഒരു കാര്യം പറയുമ്പോൾ ഗുണവും ദോഷവും പറയാനുണ്ടാവും എന്നാൽ പ്രകൃതിയുടെ കാര്യം എടുത്താൽ നമ്മുക്ക് ഗുണവും നമ്മൾ ദോഷവും ചെയ്തത് മാത്രമായിരിക്കും പറയാനുണ്ടാകുക. പരിസ്ഥിതിയിൽ ഒരു പാട് സ്വാഭാവിക ഘടകങ്ങളുണ്ട്. നദികൾ, വനങ്ങൾ, കുളങ്ങൾ, കുന്നുകൾ, മലനിരകൾ, തടാകങ്ങൾ, വയലുകൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ.പക്ഷെ ഇവയൊക്കെ ഇന്ന് വിരളമാണ്. പണ്ടുകാലത്ത് ഹരിത സമ്യദ്ധിയാൽ നിറഞ്ഞതായിരുന്നു നമ്മുടെ ഭൂമി എന്നാൽ ഇന്ന് ഭൂമി അതിൻ്റെ അവസാന ശ്വാസം എടുക്കുകയാണ്. പ്രകൃതി ഇല്ലാതെ മനുഷ്യനില്ല മനുഷ്യനില്ലാതെ പ്രകൃതിയുമില്ല അതു നാം മനസ്സിലാക്കണം. പ്രകൃതിയുടെ നിലനിൽപ്പിന് മനുഷ്യൻ കൂടിയേ തീരു' മനുഷ്യൻ ഇന്ന് ഭൂമിയിൽ നിലനിൽക്കുന്നതിന് തന്നെ കാരണം പ്രകൃതിയാണ് 'നാം ഓരോ നിമിഷവും ശ്വസിക്കുന്ന വായും പോലും പ്രകൃതിയുടേതാണ് നമ്മുടെ അമ്മയെപ്പോലെ തന്നെ പ്രകൃതിയും വാത്സല്യനിധിയാണ് 'ഒരു അമ്മയ്ക്ക് മാത്രമേ മക്കളുടെ സുഖ സന്തോഷങ്ങൾ തിരിച്ചറിയാനാവൂ. പണ്ടുകാലത്തെ ജനങ്ങൾ ഒരു പക്ഷേ തന്നെക്കാൾ സ്നേഹിച്ചത് പ്രകൃതിയേയായിരിക്കാം പ്രകൃതിയിൽ ഉണ്ടാകുന്നത് ഭക്ഷിച്ചും പ്രകൃതിയുടെ മടിത്തട്ടിൽ തല ചായ്ച്ചു പ്രകൃതിയെ ആരാധിച്ചും പ്രകൃതിയാണ് ദൈവം എന്നവർ കരുതിപ്പോന്നു 'എന്നാൽ ഈ ആധുനിക യുഗത്തിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ വിപരീതമായി വന്ന് ഭവിക്കുന്നു മനുഷ്യൻ അവൻ്റെ കടമകൾ മറന്നു കഴിഞ്ഞു. എന്നാൽ ഇന്നു പ്രകൃതി തൻ്റെ കർത്തവ്യത്തിൽ മുഴുകിയിരിക്കുന്നു മനുഷ്യൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് പ്രകൃതിക്ക് വന്ന് ഭവിക്കുന്ന ആ പത്തുകൾ വിവരിക്കാൻ പറ്റാത്തത് ആണ് ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ് അതിൽ പതിൻമടങ്ങ് വേഗത്തിൽ മനുഷ്യനു കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിൻ്റെ ഒരു സൃഷ്ടി കാരണം ഇന്ന് അൽപ്പാൽപ്പമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയാണ് മനുഷ്യൻ ഭൂമിയുടെ ഉത്തമ സൃഷ്ടി തന്നെയാണ് എന്നതിൽ തർക്കമില്ല എന്നാൽ പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന തരത്തിൽ മനുഷ്യൻ തൻ്റെ പ്രവർത്തനങ്ങൾ തുടരുന്നു. ജീവൻ്റെ നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകങ്ങളായ വായു, ജലം, മണ്ണ് എന്നീ സ്രോതസ്സുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് വനങ്ങളാണ്.വായു മലിനമാകാതെയും ജലദൗർലഭ്യം അനുഭവപ്പെടാതെയും മണ്ണൊലിപ്പ് തടയുന്നതിനും വനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതൊക്കെ മനസ്സിലാക്കിയിട്ടും ഇന്നും വനവിഭവങ്ങൾ കൊള്ളയടിക്കലും കാട് വെട്ടിത്തെളിക്കലു മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്നു വനപ്രദേശങ്ങൾ ഏറെയും ഇന്ന് വെട്ടിനശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇവ നശിപ്പിക്കുന്നതിലൂടെ ഒരുനാടിൻ്റെ മൊത്തം ദുരിതം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത് വനനശീകരണത്തിൻ്റെ പ്രധാന ഫലം ആഗോള താപനമാണ് വർഷങ്ങൾ കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള വസ്തു ശുദ്ധജലമായി മാറും ഭൂമിയിലേക്ക് പതിക്കുന്ന ഓരോ മഴത്തുള്ളിയും ഭൂമിയുടെ ഉള്ളിലേക്ക് ആഴ്ന്ന് ഇറങ്ങുവാൻ വനങ്ങൾ കൂടിയേ തീരു.വനങ്ങൾ വെട്ടിനശിപ്പിക്കുന്നത് മണ്ണൊലിപ്പിന് കാരണമായിത്തീരുന്നു. ഭൂമിയുടെ ജീവനാഡികളാണ് നദികൾ ' നാൽപ്പത്തിനാല് നദികൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം എന്നാൽ ഇന്ന് ഈ നദികളൊക്കെ പരിതാപകരമായ അവസ്ഥയാണ്. വറ്റി വളരുന്ന നദികൾ ഒരു വശത്ത്, ഉള്ള വെള്ളം മലിനമാക്കാൻ മത്സരിക്കുന്നവർ മറുവശത്ത് ഹൗസ് ബോട്ടുകളിൽ നിന്നും വരുന്ന മാലിന്യങ്ങളും, മനുഷ്യവിസർജ്യങ്ങളു, കീടനാശിനികളുമെല്ലാം നദികളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. നദികൾ മലിനമാകുന്നതിൻ്റെ ഫലമായി ധാരാളം രോഗങ്ങളും മനുഷ്യനെ പിടികൂടുന്നു. ആധുനിക ലോകത്തിൽ ഏറ്റവും അധികം പ്രശ്നം സൃഷ്ടിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക്. ഇത് കത്തിച്ചാൽ വായു മലിനമാകുകയും മണ്ണിലെ റിഞ്ഞാൽ പരിസ്ഥിതിക്ക് നാശമുണ്ടാകുകയും ചെയ്യുന്നു.ഇത് കത്തുന്നതിൻ്റെ ഫലമായി പുറത്തു വരുന്ന വാതകങ്ങൾ നമ്മുക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക്കിെൻ്റെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ഇത് സൃഷ്ടിക്കുന്ന വിപത്തുകൾക്കെതിരെ നമുക്ക് ചെയ്യാനാകുന്നത് അലക്ഷ്യമായി പ്ലാസ്റ്റിക്ക് സാധനങ്ങൾ മണ്ണിലേക്ക് വലിച്ചെറിഞ്ഞാൽ അവ നശിച്ച് പോകാതെ കിടക്കുകയും മരങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും വേരോടൽ തടസ്സപ്പെടുകയും മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു ഇപ്പോൾ നമ്മുടെ സംസ്‌ഥാനത്ത് പൂർണമായും പ്ലാസ്റ്റിക്കിനെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് നിത്യോപയോഗത്തിന് പ്രകൃതിദത്തമായ ധാരാളം വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്.. പ്രകൃതിയുടെ സ്വത്തുക്കളാണ് ഓരോ വൃക്ഷവും നമ്മുക്ക് ശുദ്ധവായും നൽകുന്ന വൃക്ഷങ്ങളെ വേരോടെ പിഴുതെറിയുകയാണ് ഇന്നത്തെ മനുഷ്യർ.മരങ്ങൾ നശിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുകയാണ് ചെയ്യുന്നത് - മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനു നമുക്ക് ഓക്സിജൻ നൽകാൻ സഹായിക്കൂന്നതും മരങ്ങളാണ്.മരത്തെ നശിപ്പിക്കുമ്പോൾ നാം നശിപ്പിക്കുന്നത് അതിനെ ആശ്രയിച്ചു നിൽക്കുന്ന ആ വാസവ്യവസ്ഥയെ കൂടിയാണ് .ജീവൻ്റെ നിലനിൽപ്പിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകമാണ് ജലം.ജനസംഖ്യാ വർദ്ധനവിനനുസരിച്ച് ജലമലിനീകരണവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് വെള്ളവും വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ഇത്രയൊക്കെ ആയിട്ടും ജലത്തിൻ്റെ ദുരുപയോഗത്തിൽ നാം ഒട്ടും പിന്നിലല്ല.' ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത്' എന്ന സന്ദേശം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ കുന്നുകളും മലകളും ഇന്ന് ഭൂമാഫിയക്കാർ ഇടിച്ചു നിരത്തി വലിയ വിലയ്ക്ക് വിൽക്കുന്നു. നമ്മുടെ ആവാസവ്യവസ്ഥയെയാണ് ഇവർ തകിടം മറിക്കുന്നത്. ഇവർക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കുന്നവരും ഇവരെ പോലെ തന്നെ കുറ്റക്കാരാണ്. നമ്മുടെ തോടുകളും വയലുകളും നികത്തി വീടുകളും ഫ്ലാറ്റുകളും നിർമ്മിക്കാൻ തുടങ്ങിയതോടെ പരിസ്ഥിതിയെ പാടേ മാറ്റി. അതിൻ്റെ ഫലമായി നമ്മുടെ നാട്ടിൽ പ്രളയം വന്നു. ഒരു പാട് നാശനഷ്ടങ്ങളുണ്ടായി.എന്നാലും നമ്മൾ ഒന്നും പഠിക്കുന്നില്ല. വീണ്ടും പരിസ്ഥിതിക്ക് ഹാനികരമായ കാര്യങ്ങൾ ചെയ്യുവാനാണ് നമുക്ക് ഇഷ്ടം. എന്തെങ്കിലും സംഭവം ഉണ്ടായാൽ ഒന്നോ രണ്ടോ ആഴ്ച മാധ്യമങ്ങൾ പ്രകൃതിസംരക്ഷണത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കും. തുടർന്ന് ഒരു നടപടിയും ഉണ്ടാകാറില്ല. ഇപ്പോൾ നമ്മുടെ വിദ്യാലയങ്ങളിൽ ഒരു പാട് പരിപാടികൾ പരിസ്ഥിതി സംരക്ഷണത്തിനായി നടക്കുന്നുണ്ട്. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത മനസ്സിലാക്കാൻ ഇത് ഒരു പാട് ഉപയോഗം ചെയ്യുന്നുണ്ട്.നാച്വറൽ ക്ലബ്ബ്, സീഡ് ക്ലബ്ബ്, എന്നിവ ജിതി ചിലതാണ്. ടെലിവിഷൻ, പത്രമാധ്യമങ്ങളിൽ വരുന്ന ഫീച്ചറുകളും ഡോക്യുമെൻ്ററികളും പരിസ്ഥിതി ബോധത്തിലേയ്ക്ക് ജനങ്ങളെ എത്തിക്കാൻ സഹായിക്കുന്നുണ്ട്. ഈ ലോകത്ത് പ്രകൃതിസംരക്ഷണത്തിനായി ജീവിതം അർപ്പിച്ച ധാരാളം ജന്മങ്ങളുണ്ട്. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെ സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതല നമുക്ക് ഉണ്ടാകേണ്ടതാണ്. പ്രകൃതിയിലെ സമസ്ത ജീവ ജാലങ്ങൾക്കും തുല്യ അവകാശമാണുള്ളത്. അത് നാം മറക്കാതിരിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം