ഗവ. യു പി സ്കൂൾ ചെമ്പിളാവ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31464 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും അന്വേഷണത്വരയും വർദ്ധിപ്പിക്കുന്നതിനു വേണ്ടി എല്ലാ ആഴ്ചയിലും സയൻസ് ക്ലബ് കൂടുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു. 2023ജനുവരി മുപ്പതാം തീയതി സ്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തുകയും മുപ്പതോളം വിദ്യാർഥികൾ പരീക്ഷണങ്ങളും പ്രോജക്ടുകളും അവതരിപ്പിക്കുകയും ചെയ്തു. ചെറിയ ക്ലാസിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണാൻ വരുകയും കൗതുകം പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ ലെൻസ് ക്വിസ് നടത്തി വിജയികളെ ബി ആർ സി തലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ഏറ്റവും മികച്ച പ്രോജക്ട് അവതരിപ്പിച്ച അനാമിക അഭിരാമി എന്ന വിദ്യാർഥികളെ ബി ആർ സി തലത്തിലേക്ക് തിരഞ്ഞെടുത്തു. സയൻസ് ഫെസ്റ്റ് ഫസ്റ്റ് നടത്തുന്നതിൽ രാജലക്ഷ്മി, ഹരീന്ദ്രൻ എന്നീ അധ്യാപകർ കാണിച്ച താൽപര്യം പ്രശംസ അർഹിക്കുന്നതാണ്.