ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/"വർണം" വാർത്താ പത്രിക പ്രകാശനം.

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു അക്കാദമിക് വർഷത്തിൽ ഒരു വിദ്യാലയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ടാബ്ളോളോയ്ഡ് വലുപ്പത്തിലുള്ള ഒരു വാർത്താ പത്രികയിലുൾപ്പെടുത്തുക അസാധ്യമാണ്. എങ്കിലും ഞങ്ങൾ പ്രസിദ്ധീകരിച്ച "വർണം" എന്ന വാർത്താപത്രിക ഒരു അധ്യയന വർഷത്തിന്റെ അക്കാദമിക മികവിന്റെ നേർചിത്രമാണ്. സ്കൂളിൽ വന്നു പോയവർ, ഞങ്ങളോട് സംവദിച്ചവർ, വികസന കൂട്ടായ്മയിലും അക്കാദമിക പ്രവർത്തനങ്ങളിലും ഒപ്പം ചേർന്നവർ അങ്ങനെ തുടങ്ങി എല്ലാം പരമാവധി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. നേമം ഗവ.യു.പി.എസിലെ ചിത്ര ഗ്യാലറിയും ശ്രദ്ധേയമാണ്. പത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്രീ.കെ.കെ. ചന്തുകൃഷ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി നിർവഹിച്ചു. ചിത്രങ്ങളും 'വർണ' ത്തിന്റെ പി ഡി എഫ് കോപ്പിയും ഒപ്പം ചേർക്കുന്നുണ്ട്.

'വർണം' പി ഡി എഫ് കോപ്പി ⇒⇒ 44244_varnam_2024.pdf