ഗവ.യു പി​ ​എസ്അശമന്നൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsasamannoor (സംവാദം | സംഭാവനകൾ) (' 2023 ജൂൺ 5ന് ലോക പരിസ്ഥിതി ദിനം വിവിധ കലാപരിപാടികളുടെ ആഘോഷിച്ചു.അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന ഗാനങ്ങൾ പ്രസംഗം പരിസ്ഥിതി ദിന സന്ദേശങ്ങൾ എന്നിവ അവതരിപ്പിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 ജൂൺ 5ന് ലോക പരിസ്ഥിതി ദിനം വിവിധ കലാപരിപാടികളുടെ ആഘോഷിച്ചു.അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന ഗാനങ്ങൾ പ്രസംഗം പരിസ്ഥിതി ദിന സന്ദേശങ്ങൾ എന്നിവ അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ സന്ദേശങ്ങൾ ചിത്രങ്ങൾ , പോസ്റ്ററുകൾ , മുദ്രാവാക്യങ്ങൾ എന്നിവ സ്കൂൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു . പരിസ്ഥിതിസംരക്ഷണ പ്രാധാന്യത്തെക്കുറിച്ചും സുസ്ഥിത വ്യകസന സംരക്ഷണത്തെക്കുറിച്ചും അധ്യാപിക ശ്രീമതി രഞ്ജിനി പിആർ പ്രസംഗിച്ചു . പഞ്ചായത്തിന്റെ കീഴിൽ വരുന്ന സ്ത്രീകളുടെ ക്ലബ്ബായ " അവളിടാം" നേതൃത്വത്തിൽസ്കൂൾ അങ്കണത്തിൽ മാവും തൈ നട്ടു .വനം വന്യജീവി വകുപ്പിന്റെ സ്കൂൾ നഴ്സറി സ്കീം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എറണാകുളം ആഭിമുഖ്യത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികളുടെ നേതൃത്വത്തിൽ ആയിരം തൈകൾ ഉത്പാദിപ്പിക്കാൻ വേണ്ടി തടം ഒരുക്കുകയും വിത്തുകൾ പാവുകയും ചെയ്തു.പ്രസ്തുത പരിപാടി അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷിജി ഷാജി ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗീതാ രാജീവ് വാർഡ് മെമ്പർ സരിത ഉണ്ണികൃഷ്ണൻ വനം വകുപ്പിലെ ഹരീഷ് സാർ, ശ്രീ കാസിം എസ് എം സി, എം പി ടി എ അംഗങ്ങൾ അധ്യാപകർ കുട്ടികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.