കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

10:42, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ) ('2023 - 24 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിക്കുകയും, കൺവീനറായി സിസ്റ്റർ ജിയോ മേരിയെ തിരഞ്ഞെടുക്കുകയും ചെയ്തു.SRG കൗൺസിലേഴ്‌സായി സഖി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 - 24 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിക്കുകയും, കൺവീനറായി സിസ്റ്റർ ജിയോ മേരിയെ തിരഞ്ഞെടുക്കുകയും ചെയ്തു.SRG കൗൺസിലേഴ്‌സായി സഖി ടീച്ചർ, ഡൽഫി ടീച്ചർ, സിസ്റ്റർ അന്ന പിയ എന്നിവരെയും ഉൾപ്പെടുത്തി. എല്ലാമാസവും SRG കൂടി പ്രവർത്തനങ്ങൾ തീരുമാനിക്കുകയും, കഴിഞ്ഞ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

                    ഓരോ മാസത്തിലെയും പ്രധാനപ്പെട്ട ദിനാചരണങ്ങൾ ആഘോഷിക്കുകയും അതുമായി ബന്ധപ്പെടുത്തി ക്വിസ്, പ്ലക്കാർഡ് നിർമ്മാണം, പ്രസംഗം, ഹിരോഷിമ -  നാഗസാക്കി ദിനത്തിൽ സുഡാക്കോ കൊക്ക് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

                 പരിസ്ഥിതി ദിനം,  ചാന്ദ്രയാൻ ദിനം, ഗാന്ധിജയന്തി, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ, ശിശുദിനം, ക്വിറ്റിന്ത്യാ ദിനം എന്നീ ദിനങ്ങളുടെ പ്രാധാന്യം അസംബ്ലിയിൽ കുട്ടികളെ അറിയിക്കുകയും കുട്ടികളുടെ ചെറിയ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

                 ഡിസംബർ മാസത്തിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. അത് കുട്ടികളിൽ ആവേശം ഉണർത്തി. സ്കൂൾ എക്സിബിഷനിൽ കുട്ടികൾ working model, still model, പ്രാദേശിക ചരിത്രരചന, ശേഖരണം എന്നിവ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രമേളയിൽ വിജയികളായവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു. അതിൽ അദ്രജ,ദേവൂട്ടി, നൗറിൻ എന്നിവർ ഗ്രേഡുകൾ കരസ്ഥമാക്കി.

                    സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും അംഗങ്ങൾ സജീവമായിപങ്കെടുക്കുന്നു.