ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ലോക  പ്രശസ്തമായ ശ്രീ തിരു വൈക്കത്തപ്പന്റെ നാട്ടിൽ ഗവണ്മെന്റ് മോഡൽ യു പി സ്കൂൾ എന്നപേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ അക്കാലത്തു ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്ഥലപരിമിതിയും വിദ്യാർത്ഥികളുടെ ബാഹുല്യവും മൂലം 10-12,2-5എന്നിങ്ങനെ രണ്ടുഷിഫ്റ്റുകളായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നു .പൂർവാധ്യാപികയായിരുന്ന ശ്രീമതി മീനാക്ഷിയമ്മ ടീച്ചർ സ്കൂളിനൊരു കൊടിമരം സഭാവനചെയ്താണ് വിരമിച്ചത് .വൈക്കത്തെ മുൻ MLA Sree M K കേശവൻ അവറുകളുടെ ശ്രമഫലമായി യശ്ശശരീരനായ മുൻ തമിഴ്നാട് മുഖ്യമന്ത്രിശ്രീ M G രാമചന്ദ്രന്റെ ഭാര്യ വൈക്കം കാരിയായ ശ്രീമതി ജാനകി രാമചന്ദ്രന്റെ കുടുംബ സ്വത്തായ സ്കൂളിനോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലം സർക്കാരിന് വിട്ടുകൊടുക്കുകയും 1983 ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളിൽ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. ആകാലത്തു വൈക്കത്തു അധ്യാപകപരിശീലനം നടത്തീരുന്ന ഏക സ്കൂളും ഇതായിരുന്നു .2000 ൽ വി.എച്ച് എസ് ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതൽ വി.എച്ച്.എസ് ഇ ക്ലാസ്സുകൾ വരെ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കൂടാതെ ഈ സ്ക്രൾ കോമ്പൗണ്ടിൽതന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ കോമ്പൗണ്ടിൽ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്തു ആര് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു .ഇന്ന് സ്കൂൾ ഗ്രൗണ്ടും കളിസ്ഥലവും കൃഷിസ്ഥലവും LAB,ലൈബ്രറി ഉൾപ്പടെ,ഹൈടെക് ക്ലാസ്സ്മുറികളുമുള്ള വളരെ മികച്ച ആധുനികപഠനസൗകര്യങ്ങളുള്ള പൊതുവിദ്യാലയമാണ് ഞങളുടെ വിദ്യാലയം