എം.യു.എ.യു.പി.എസ്. പാണക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 8 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കടലുണ്ടി പുഴയോരത്തെ കൊടപ്പനക്കൽ തറവാടിന്റെ കീഴിൽ പാണക്കാടിന്റെ മണ്ണിൽ 1968-ൽ ബഹു. പൂക്കോയ തങ്ങളുടെയും മറ്റു പ്രമുഖ വ്യക്തികളുടെയും പ്രവർത്തനഫലമായി ഒരൊറ്റ ക്ലാസ് റൂമിൽ ഏകധ്യാപക വിദ്യാലയമായ മഅ്ദനുൽ ഉലൂം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മദ്രസയിൽ അഞ്ചാം ക്ലാസിൽ 30 വിദ്യാർത്ഥികളുമായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഈ കാലയളവിൽ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലം സ്വദേശിയായ ശ്രീ. സി.പി. അവറകുട്ടി മാസ്റ്റർ സ്കൂളിന്റെ ആദ്യ അധ്യാപകനായ മുന്നോട്ട് നയിച്ചു. ശ്രീ. ചാലിൽ അബ്ദുസമദ് ആയിരു്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. 1970 ൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ 118 വിദ്യാർത്ഥികളുമായി പറമ്പിൽ പുതിയ കെട്ടടത്തിലേക്ക് പ്രവർത്തനം മാറ്റി. എന്നാൽ 2016-17 അധ്യായന വർഷത്തിൽ 18 ഡിവിഷനുകളിലായി 615 കുട്ടികളും 24 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരമുണ്ട്. ശ്രീ സി.പി. അവറുകുട്ടി മാസ്റ്റർ 1991 ൽ വിരമിച്ചശേഷം ശ്രീ. പി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ ഹെഡ‍്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും 1999 മെയ് 1 മുതൽ ശ്രീമതി. കെ.എ. ഗീത ഹെഡ്മിസ്ട്രസ്. അതിനുശേഷം ........... തുടരുന്നു. വിദ്യാഭ്യാസപരവും സാംസ്കരികവുമായ പുരോഗതിയിലേക്ക് നാടിനെ നയിക്കാൻ നമ്മുടെ വിദ്യാലയം ഏറെ പങ്കുവഹിച്ചു. പഠനത്തോടൊപ്പം തന്നെ കലാകായിക പ്രവൃവത്തി പരിചയമേളയിലും നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾ ഇന്ന് വളരെ മുൻപന്തയിലാണ്