ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ദിനാചരണങ്ങൾ
സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും ലോക ജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള സന്ദേശം കുഞ്ഞുങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ദിനാചരണങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത് .ഓരോ ദിനത്തിന്റെയും പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങളുടെ പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ചു സമുചിതമായി ആചരിച്ച ദിനങ്ങൾ ചുവടെ ചേർക്കുന്നു.കൂടുതൽ അറിയാൻ
ജൂൺ 1 പ്രവേശനോത്സവം
2021 -2022 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം വെർച്വൽ രീതിയിൽ നടത്തുകയുണ്ടായി.എസ് .എം .സി .ചെയർമാൻ ശ്രീ പ്രദീപ് അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് .എം .ഇൻ ചാർജ് .ശ്രീമതി ഷീബ ടീച്ചർ സ്വാഗതം പറയുകയും വാർഡ് മെമ്പർ ശ്രീമതി ജെനിൽ റോസ് പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.പൂർവ്വവിദ്യാർഥിയും യുവ കവിയുമായ ശ്രീ സനൽ ഡാലുംമുഖം വിശിഷ്ട അതിഥിയായി എത്തുകയും ഓൺലൈനിൽ കൂടി കഥകളും പാട്ടുകളും അവതരിപ്പിച്ചു കുട്ടികളുമായി സംവദിക്കുകയും സ്കൂളിൽ എത്തുമ്പോഴുള്ള ഒരു പ്രതീതി കുട്ടികളിൽ ഉളവാക്കുകയും ചെയ്തു.പാട്ടം തലക്കൽ വാർഡ് മെമ്പർ ശ്രീ.ജ്ഞാനദാസ് ,എസ.ആർ.ജി. കൺവീനർ ശ്രീമതി.സ്മിത , അധ്യാപകൻ ശ്രീ .സന്തോഷ്‌കുമാർ എന്നിവർ ആശംസ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.വിജയകുമാർ നന്ദി പറയുകയുണ്ടായി.തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടക്കുകയുണ്ടായി.
അന്നേ ദിവസം വൈകുന്നേരം 7 മണിക്ക് ക്ലാസ് പി .ടി .എ യും ഗൃഹതല പ്രവേശനോത്സവവും ഓൺലൈൻ ആയി ക്രമീകരിക്കുകയുണ്ടായി.പുതു വസ്ത്രം ധരിച്ചു ബാഗും ആയി സ്കൂളിൽ വരുന്ന അനുഭവം കുട്ടികൾക്ക് നല്കാൻ എല്ലാ രക്ഷിതാക്കളും ശ്രെമിച്ചു
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായ..
ജൂൺ 19 വായനാദിനം
വായനാദിനത്തോട് അനുബന്ധിച്ചു ഒരാഴ്ചക്കാലം വായനവരമായി ആഘോഷിച്ചു.പി. എൻ .പണിക്കർ അനുസ്മരണവും അടുക്കും ചിട്ടയോടും കൂടിയുള്ള ഭവന ലൈബ്രറി സജീകരിക്കലും എല്ലാ കുട്ടികളുടെയും വീടുകളിൽ നടത്തുകയുണ്ടായി.വായന മത്സരം ,കവികളെ പരിചയപ്പെടൽ ,പതിപ്പുനിർമ്മാണം , ക്വിസ്സ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ,പോസ്റ്ററുകൾ ,ബോധവൽക്കരണ ക്ലാസ് എന്നിവ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
ജൂലൈ 21 ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ചുമർ പത്രിക,ചാന്ദ്ര ദിന പതിപ്പ് ചാന്ദ്ര ദിന ക്വിസ്സ് എന്നിവ ക്രമീകരിച്ചു.
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു സഡാക്കോ നിർമാണം,ഹിരോഷിമ ദിന പതിപ്പ് ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.യുദ്ധ വിരുദ്ധ പ്രതിജ്ഞ വീടുകളിൽ ചൊല്ലി.
ആഗസ്റ്റ് 9 നാഗസാക്കി ദിനം
നാഗസാക്കി ദിനത്തോടനുബന്ധിച്ചു പ്രതിജ്ഞ ചൊല്ലുകയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം { 75 } വാർഷിക ആഘോഷത്തോടനുബന്ധിച്ചു വീടുകളിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു .സ്വാതന്ത്ര്യദിന സേനാനികളുടെ വേഷങ്ങൾ ധരിക്കുകയും ,സ്വാതന്ത്ര്യദിന ഗാനാലാപനം സ്വാതന്ത്ര്യ ദിന പതിപ്പ്,സ്വതന്ത്ര ദിന ക്വിസ് എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.അമൃത മഹോത്സവ ത്തോടനുബന്ധിച്ചു എല്ലാ കുട്ടികളും വീട്ടിൽ ദീപം തെളിയിച്ചു.
സെപ്‌റ്റംബർ 5 ദേശീയ അധ്യാപക ദിനം
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ചു കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുക്കുകയും ആശംസാദിന കാർഡുകൾ തയ്യാറാക്കുകയും ചെയ്തു.ഡോ ;എസ് .രാധാകൃഷ്ണനെ ക്കുറിച്ചു കൂടുതൽ അറിയുക എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ടു വിവരശേഖരണം നടത്തി ജീവ ചരിത്ര കുറിപ്പ് എഴുതി