ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവ വിളംബര കലാജാഥ

2023 മെയ് 30 ന് പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചു 2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വത്തിൽ പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചത്. കല്ലിയൂർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആറ് കേന്ദ്രങ്ങളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .നരുവാമൂട് ജംഗ്ഷനിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മല്ലികയും വെള്ളായണി ദേവി ക്ഷേത്രം മൈതാനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചന്തുകൃഷ്ണയും വിളംബരജാഥഉദ്ഘാടനം ചെയ്തു. സ്കിറ്റുകൾ, കവിതാലാപനം, നാടകം എന്നിവയാണ് കുട്ടികൾ  അവതരിപ്പിച്ചത് പൊതുവിദ്യാലയങ്ങളുടെ മികവുകളായിരുന്നു അവതരണങ്ങളിലെ പ്രധാന പ്രമേയം.









നേത്ര പരിശോധനാ ക്യാമ്പ്

2023 നവംബർ 28 ന്  കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്ടമെട്രിസ്റ് ശ്രീ.ഷീബയുടെ   നേതൃത്വത്തിൽ 8 അംഗങ്ങൾ  ക്യാമ്പിന് നേതൃത്വം നൽകി.  മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ് തലത്തിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 133 കുട്ടികളും  പ്രീപ്രൈമറി വിഭാഗത്തിലെ  മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.  കാഴ്ച്ച പരിശോധന നടത്തിയ  43 കുട്ടികൾക്ക് കണ്ണട നിർദേശിക്കുകയും, രണ്ടു കുട്ടികളെ ജനറൽ ഹോസ്പിറ്റലിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു.  


അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം.


ബാലശാസ്ത്ര കോൺഗ്രസ്

ബാലശാസ്ത്ര കോൺഗ്രസ്

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നേമം ഗവ.യു.പി.എസ് വേദിയായി. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് തല ബാലശാസ്ത്ര കോൺഗ്രസ് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് എസ് കെ. പ്രീജ ഉദ്ഘാടനം ചെയ്തു ബ്ലോക്കംഗം എ.ടി. മനോജ്, സി ഡി പി ഒ ബിന്ദു, ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, വിജയകുമാർ  എന്നിവർ പ്രസംഗിച്ചു. വിജയി കൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച അമ്പത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.


'കേളി' സ്കൂൾ കലോത്സവം

രണ്ടു ദിവസം നീണ്ട സ്കൂൾ കലോത്സവം. കേളി എന്നായിരുന്നു പേര്. കലോത്സവത്തിന്റെ കേളികൊട്ടുയർന്നതോടെ വേദികൾ സജീവമായി. 4 വേദികൾ. നിരവധി മൽസരാർഥികൾ. ഡോ.കെ. ബീനയായിരുന്നു ഉദ്ഘാടക. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ അധ്യക്ഷനായി. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം.പി ടി എ പ്രസിഡന്റ് ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ. കൺവീനർ കെ. ബിന്ദു പോൾ എന്നിവർ പ്രസംഗിച്ചു.

ഭാഷോത്സവം

ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി. ഭാഷോത്സവത്തിന്റെ ഭാഗമായിട്ടാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. വർത്തമാന പത്രങ്ങളെ പഠന സാമഗ്രിയാക്കി ക്ലാസ് തലത്തിൽ നടന്ന ചർച്ചയിലൂടെയാണ് വാർത്തകൾ രൂപപ്പെട്ടത്. കുട്ടികൾക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് ചെറിയ ചെറിയ സംഭവങ്ങളെ വാർത്തകളാക്കി മാറ്റി. ഒരു ചാർട്ടിനെ അഞ്ചു കോളങ്ങളാക്കി മാറ്റി. കോളത്തിന്റെ വലുപ്പത്തിൽ നീളത്തിൽ കടലാസ് കീറി കുട്ടികൾക്ക് നൽകി  അതിലെഴുതിയ  വാർത്തകൾ ചാർട്ടിൽ ഒട്ടിച്ചാണ് പത്ര രൂപത്തിലാക്കിയത്. ഓരോ ഡിവിഷനിലും തയാറാക്കിയ പത്രങ്ങൾക്ക് പുലരി, അക്ഷരപ്പൂക്കൾ, മഴവില്ല് എന്നിങ്ങനെ കുട്ടികൾ പേരും നൽകി. പത്രത്തിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം പി ടി എ പ്രസിഡന്റ് ആരതി , മഞ്ചു എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷീബ, ജിജി, ബിന്ദു എന്നിവർ പത്ര നിർമാണത്തിന് നേതൃത്വം നൽകി.

വിജയോത്സവം 2023


2023 - 24 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നടത്തിയ ശാസ്ത്രമേള, കലോത്സവം, അറബി കലോത്സവം, സംസ്കൃത്യോത്സവം, ഗാന്ധി കലോത്സവം, സ്പോർട്സ് മീറ്റ്, സബ്ജില്ലാ - ജില്ലാ മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും അനുമോദനവും വിജയോത്സവമായി സംഘടിപ്പിച്ചു. 2023 ഡിസംബർ 12 തിങ്കളാഴ്ച നടന്ന പരിപാടിയിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

എൽ എസ് എസ് പരിശീലനം

നാലാം  ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  എൽ എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച  മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത് ഒരുമാസത്തെ പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ എൽ എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:30 മുതൽ 9:30 വരെയും ഉച്ചക്ക് 1 മണി മുതൽ 2 മണിവരെയും ടൈംടേബിൾ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്ന. എൽ എസ് എസ് മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് workout ചെയ്യിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ പ്രഗൽഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് നൽകുകയും ചെയ്യുന്നു.

ടൈംടേബിൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യു എസ് എസ് പരിശീലനം

ഏഴാം ക്ലാസ്സ് വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ്  യു എസ് എസ്. ഓണപ്പരീക്ഷയിൽ മികച്ച  മാർക്ക് നേടിയ കുട്ടികളെ  തെരെഞ്ഞെടുത്ത് പരീശീലനം നൽകുകയും  ശേഷം ഒരു സെലക്ഷൻ ടെസ്റ്റ് നടത്തുകയും അതിൽ 60  ശതമാനം മാർക്ക് നേടിയ കുട്ടികളെ യു എസ് എസ് പരീക്ഷ എഴുതാനായി തെരെഞ്ഞെടുക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളങ്ങിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ പരിശീലന ക്ലാസ് നടത്തിയിരുന്നു. ജനുവരി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ടൈംടേബിൾ അടിസ്ഥാനത്തിൽ യു എസ് എസ് പരിശീലനം നൽകിവരുന്നു. ഓരോ  ആഴ്‌ച കൂടുന്തോറും പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ടെസ്റ്റ് നടത്തുന്നു. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ നൽകി വർക്ക് ഔട്ട് workout ചെയ്യിപ്പിക്കുന്നു. ടൈംടേബിൾ കാണുക

ആരോഗ്യ ബോധവത്കരണ പരിപാടി

വ്യക്തിശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും  ആരോഗ്യപരിപാലനത്തിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്താൻ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക.

യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു

125 കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു. പ്രമുഖ യോഗ പരിശീലകൻ ശ്രീ. ഗോപകുമാർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുക്കുന്ന 90 കുട്ടികൾക്ക് കല്ലിയൂർ ഗ്രാമ പഞ്ചായത്ത് യോഗ മാറ്റുകൾ നൽകി. പ്രസിഡന്റ് എം.സോമശേഖരൻ നായരിൽ നിന്ന് ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ യോഗ മാറ്റുകൾ ഏറ്റുവാങ്ങി.

ക്ലബ്ബുകൾ 2023-24

തനത് പ്രവർത്തനങ്ങൾ

ക്രിസ്തുമസ് ആഘോഷം

കുഞ്ഞരങ്ങിൽ ഒരുക്കിയ പുൽക്കൂട്

കേരളം മതനിരപേക്ഷതയുടെ നാടാണെന്ന് വിളിച്ചു പറയുന്ന മറ്റൊരാഘോഷം. നക്ഷത്രവിളക്കു തൂക്കിയും സാന്റാ തൊപ്പി ധരിച്ചും ഉണ്ണിക്കുറിയിലൂടെ സമ്മാനങ്ങൾ കൈമാറിയും കേക്കു മുറിച്ച് മധുരം സമ്മാനിച്ചും നാം വീണ്ടും ആഘോഷത്തിന്റെ ആനന്ദത്തിലേക്ക് ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക





വിനോദയാത്ര

കുറച്ച് വിജ്ഞാനം കുറെയേറെ യാത്രകൾ അതിലേറെ വിനോദം അതാണ് കുട്ടികൾ യാത്രകൾ ലക്ഷ്യമിട്ടത്. പ്രീപ്രൈമറി, ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഈ വർഷത്തെ പള്ളിക്കൂടംയാത്രകൾ കൂട്ടുകാർക്ക് പരമാവധി ആഹ്ളാദം ലഭിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. രാവിലെ 9 മണിയ്ക്ക് യാത്ര തിരിച്ചു. അന്തർദേശീയ തുറമുഖത്തിന് സമീപമുള്ള മറൈൻ അക്വേറിയ മായിരുന്നു, ആദ്യ ഡെസ്റ്റിനേഷൻ. തുടർന്ന് വളളക്കടവിലെ ജൈവ വൈവിധ്യ മ്യൂസിയവും വേളി ടൂറിസ്റ്റ് വില്ലേജിലെ മിനിയേച്ചർ തീവണ്ടിയിലെ യാത്രയും പാർക്കിലെ വിനോദവും വെട്ടുകാട് പള്ളിയും ശംഖുമുഖം ബീച്ചും കണ്ടൊരു മടക്കയാത്ര. മൂന്ന്, നാല് ക്ലാസുകളിലെ കൂട്ടുകാരുടെ പള്ളിക്കൂടം യാത്രകൾ ഹാപ്പി ലാന്റിലേക്കായിരുന്നു. രണ്ടു യാത്രകളിലുമായി 210  കുട്ടികൾ പങ്കെടുത്തു.

വേളി ടൂറിസ്റ്റ് വില്ലേജിലെ സായാഹ്നം


















സചിത്ര ഡയറി " ഇന്ന് "

" ഇന്ന് " ലെ ഈ കുറിപ്പുകൾക്ക് സൗന്ദര്യമേറും

'ഞാൻ ഇന്ന് അപ്പുറത്ത് പോയപ്പോൾ ഒരു കോഴിയെ കണ്ടു. നല്ല ചന്തമുള്ള പൂവൻകോഴി. തലയിൽ ചുവന്ന പൂവ്, കറുപ്പും വെള്ളയും ചുവപ്പും ചേർന്ന തൂവലുകൾ. മതിലിനു പുറത്തുനിന്ന് കൊക്കക്കോ കൊക്കരക്കോ പാടുന്നു. ഹായ് !  ഒന്നാം ക്ലാസിലെ അനേയയുടെ സചിത്ര ഡയറിത്താളിലെ വരികൾ തുടങ്ങുന്നത് ഇങ്ങനെയാണ്. തുടർന്ന് വായിക്കുക

സചിത്ര ഡയറിയുടെ പി.ഡി.എഫ് ഫയൽ തുറക്കുക ⇒⇒ 44244 innu sachithra dairy.pdf

സചിത്ര ഡയറി ബി.പി.സി എസ്.ജി അനീഷ് പ്രകാശനം ചെയ്യുന്നു.


ടാലന്റ് ഹണ്ട് ക്വിസ് മത്സരം

കാട്ടാൽ എഡ്യൂക്കേറിന്റെ ഭാഗമായി കാട്ടാക്കട മണ്ഡല തലത്തിൽ നടത്തിയ "ടാലന്റ് ഹണ്ട്" ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽനിന്നും അനാമിക എസ് ഇന്ദ്രൻ, അൽബിന എന്നിവർ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.

അൽബിന ബഹു.എം.എൽ.എ ഐ ബി സതീഷിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു
അനാമിക എസ് ഇന്ദ്രൻ ബഹു.എം.എൽ.എ ഐ ബി സതീഷിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

റിപ്പബ്ലിക് ദിനാഘോഷം

ഹെ‍ഡ്മാസ്റ്റർ ശ്രീ.മൻസൂർ പതാക ഉയർത്തി. അതിഥിയായി എത്തിയ തിരുവനന്തപുരം ALSCS Edu. ഡയറക്ടർ ശ്രീ. അശ്വിൻ വി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളും മുഴുവൻ അധ്യാപകരും മറ്റു ‍ജീവനക്കാരും എസ്.എം.സി അംഗങ്ങളും പങ്കെടുത്ത പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടിയും ബാന്റു മുട്ടിയും മധുരം വിളമ്പിയും റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കി. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തില‍ും ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും കിട്ടി. പോസ്റ്റർ രചനാ മത്സരത്തിൽ ആസിയ, അമർനാഥ്, ദേവനന്ദ, ശ്രീനന്ദ ആരോഷ്, അലക്സ്, ക്വിസ് മത്സരത്തിൽ ശിവാനി അഭിരാമി, അഗ്നേശ്വർ എന്നിവർ വിജയിച്ചു.

പോസ്റ്റർ നിർമാണം തെരെഞ്ഞെടുത്ത പോസ്റ്ററുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

  ക്വിസ് മത്സരം

ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

30/1/2024-ന് രാവിലെ 9.30-ന് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പ്രവർത്തനങ്ങൾക്ക് ആരംഭിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം, ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തൽ, ഗാന്ധി സൂക്തങ്ങൾ വായിക്കൽ, ഗാന്ധി പ്രതിജ്ഞ എന്നിവ നടത്തി.9.45-ന് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സർവ്വമത പ്രാർത്ഥന, ഗാന്ധി ഗാനാഞ്ജലി, ഗാന്ധി രക്തസാക്ഷിത്വദിന പ്രസംഗം എന്നിവ റേഡിയോ പരിപാടിയായി ക്ലാസുകളിൽ പ്രക്ഷേപണം ചെയ്തു.11 മണിയ്ക്ക് 2 മിനിട്ട് പ്രത്യേക ബെല്ലടിച്ച് മൗന പ്രാർത്ഥന ആചരിച്ചു. ഉച്ചയ്ക്ക് 2 മണിമുതൽ ഗാന്ധി പ്രശ്നോത്തരി 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തി. എൽ പി തലത്തിൽ 3 C ക്ലാസിലെ ശിവാനിയെയും യു പി തലത്തിൽ 5 E ക്ലാസിലെ അനഘയെയും സ്കൂൾ തല വിജയികളായി പ്രഖ്യാപിച്ചു. സൗമ്യ ടീച്ചർ അശ്വതി ടീച്ചർ പ്രിയ ടീച്ചർ ഷീജ ടീച്ചർ എന്നിവർ കുട്ടികളോട് സംവാദിച്ചു


അഗസ്ത്യം കളരിത്തറ

വിവിധ ക്ലാസുകളിലെ 35 പെൺകുട്ടികൾ സ്വയം പ്രതിരോധത്തിന്റെയും ആത്മവിശ്വാസത്തെയും പുതിയ പാഠങ്ങൾ സ്വായത്തമാക്കാനാണ് അഗസ്ത്യ കളരിയിലെത്തിയത്.അഗസ്ത്യ ഞങ്ങളുടെ അയൽക്കാർ മാത്രമല്ല;ഗുരുനാഥർ കൂടിയാണ്.2008 ൽ ഞങ്ങളുടെ കൂട്ടുകാരെ അവർ കളരിമുറകൾ പഠിപ്പിച്ചിരുന്നു. പിന്നീടറിഞ്ഞത് ഞങ്ങളുടെ വിദ്യാർഥിനിയായിരുന്ന ഗോപിക കളരിപ്പയറ്റിലെ ദേശീയ ജേതാവായ വാർത്തയാണ്. വീണ്ടും ഇത്തരം ആഹ്ളാദകരമായ വാർത്തകൾ സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഞങ്ങളുടെ പ്രയത്‌നം സാർഥകമാകും. 2023 - 24 അധ്യയന വർഷത്തിൽ വഴികാട്ടിയാവുന്നത് സമഗ്രശിക്ഷ കേരളയാണ്. ബാലരാമപുരം ബി ആർ സിയാണ് പദ്ധതി നിർദേശിച്ചത്. ഉദ്ഘാടന ദിവസം ബ്ലോക്ക് പ്രോജക്ട് ആഫീസർ അനീഷ് സാറിന്റെ സാന്നിധ്യം ഞങ്ങളാഗ്രഹിച്ചെങ്കിലും ഔദ്യോഗികമായ തിരക്ക് കാരണം സാറിനെത്താനായില്ല.ഇന്നത്തെ പ്രഭാതത്തിൽ ഗുരുക്കൾ ഡോ.മഹേഷ്,ഡയറക്ടർ ഡോ.അരുൺ സുരേന്ദ്രൻ,ആശാന്മാരായ ശിവ ദാമോദർ,അരുൺ,രാഹുൽ എന്നിവരോടൊപ്പം നേമം ഗവ.യു.പി.എസിലെ കുടുംബാംഗങ്ങളായ എം ആർ സൗമ്യ ടീച്ചറും, പ്രിയാകുമാരി ടീച്ചറും അജയ് കുമാർ സാറും എ.ആർ അനൂപ് സാറും അബ്ദുൽ ഷുഹൂദ് സാറുമൊക്കൊ കളരിയഭ്യാസത്തിന്റെ വിദ്യാരംഭത്തിനെത്തിയിരുന്നു.

ഗുരുക്കന്മാരോടൊപ്പം
കളരി അഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ