ചതുർത്യാകരി യു പി എസ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്
പ്രകാശമാനമായ മനസ്സും വ്യക്തി പ്രഭാവത്തിൻറെ വർദ്ധിത ചൈതന്യവും കൈവരിക്കാൻ സഹായിക്കുക എന്നതാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കുട്ടികളെ നാളയുടെ സ്വയംപര്യാപ്തമായ പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പഠനക്ലാസുകൾ സ്കൂളിൽ നടത്തിവരുന്നത്. ഏതു തൊഴിലിനും അതിൻറെതായ പ്രാധാന്യമുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർത്ഥികളെ സമൂഹത്തിന് നൽകാൻ ഉതകുന്ന രീതിയിലുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു.
ചതുർത്ഥ്യാകരി ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവൃത്തി പഠനവും ക്ലബ്ബ് പ്രവർത്തനവും ഉൾച്ചേർന്നു കിടക്കുന്നു. 2023-ൽ എൽ.പി വിഭാഗത്തിൽ മത്സരിക്കാവുന്ന 10 ഇനങ്ങളിൽ 4 രണ്ടാം സ്ഥാനവും 2 മൂന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ 1 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും 1 മൂന്നാം സ്ഥാനവും ലഭിച്ചു.