ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50026 (സംവാദം | സംഭാവനകൾ)
ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ
വിലാസം
ഒളശ്ശ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201750026



ചരിത്രത്തിലൂടെ

കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്‍ച്ചനവും ലക്ഷ്യമാക്കി 1962-ല്‍‌ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ് ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്‍ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ അകക്കണ്ണുകള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.