മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 7 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകിക്കാൻ പാടുള്ളൂ.

എഡിറ്റോറിയൽ ടീം അംഗങ്ങൾ:

രക്ഷാധികാരികൾ
  • പ്രിൻസിപ്പൽ
  • ഹെഡ്‍മാസ്റ്റർ
നോഡൽ ഓഫീസർ
  • സ്കൂൾ ഐടി കോർഡിനേറ്റർ (SITC/PSITC/HITC എന്നിവരിൽ ഒരാൾ)
അംഗങ്ങൾ
  • SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ
  • ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന വഹിക്കുന്ന അധ്യാപകർ
  • ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാ‌ത്ഥി പ്രതിനിധികൾ
  • സ്കൂൾലീഡർ