സി.എം.എസ്. എച്ച്.എസ്. കാനം
കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂള്‍. കാനം . സി.എം.എസ്. മിഷന്‍ എന്ന മിഷണറി സംഘം 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി.എം.എസ്. എച്ച്.എസ്. കാനം | |
---|---|
വിലാസം | |
കാനം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-01-2017 | 32056 |
ചരിത്രം
1862 - ല്‍ വിദേശ മിഷനറി ഹെന്റി ബേക്കര്‍ ജൂനിയറിനാല്‍ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂള്‍. "പള്ളിയും പള്ളിക്കൂടവും" എന്ന പൂര്‍വ്വികരുടെ ദീര്‍ഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയര്‍ത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വര്‍ഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വര്‍ഷം മൂന്‍പ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
ആദ്യകാലത്ത് പെരുപ്ബ്രത്താഴെ ശ്രീ. പി. വി. തോമസിന്റെ വസതിക്കു സമീപത്തെ "ചക്കുപുര" യില്‍ നിന്നും ആരംഭിച്ച ആദ്യത്തെ വിദ്യാലയം 2012 ല്‍ 150 വര്‍ഷം തികയ്ക്കുകയാണ്. റവ. എം. റ്റി. ചാക്കോയാണ് ഇപ്പോഴത്തെ L.P. സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. 1948 - ല്‍ L.P. സ്കൂള്‍ U.P. സ്കൂളായി ഉയര്‍ത്തി. റവ. എം. പി.
ഭൗതികസൗകര്യങ്ങള്‍
ഏകദേെൈശം 2 ഏക്കര്‍ സ്ഥലത്താണ് കാനം സി.എം.എസ്.ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പാറ-കാനം റോഡില്‍ കാനം സി..എസ്.ഐ. പള്ളിയ്ക്ക് സമീപമായി റോഡിന് ഇരുവശത്തുമായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഫുട്ബോള്‍ഗ്രൗണ്ട്, കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയറൂം, സയന്‍സ് ലാബ്,ലൈബ്രറി എന്നിവ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ്ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
നേച്ചര്‍ ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ഹെല്‍ത്ത് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ലാംഗേജ് ക്ലബ്ബ് മാത്സ് ക്ലബ്ബ് സ്പോട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ബിഷപ്പ് റൈറ്റ് റവ.തോമസ്.ഉമ്മൻ ഡയറക്ടറായും ശ്രീ. റ്റി.ജെ മാത്യു IAS കോര്‍പറേറ്റ് മാനേജറായും പ്രവര്‍ത്തിച്ചുവരുന്നു. ലോക്കല്‍ മാനേജര്‍ റവ.ജേക്കബ് ജോർജും ഹെഡ് മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി ജോസഫുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
കെ. സി. വറുഗ്ഗീസ് (പടിക്കമണ്ണില്‍ ആശാന്‍) പി. വി. കുരുവിള പഴവരിക്കല്‍ ( കുന്നേല്‍ ആശാന്‍) പി. എന്‍. കോശി പാതിപ്പലത്തു മങ്കൊബ്ബില്‍ (കൊച്ചാശാന്‍) പഴയമഠത്തിലാശാന്‍ പി. കെ. ചെറിയാന്‍ എം. ഐ. എബ്രഹാം - മടത്തുംചാലില്‍ ഇ. ജെ. ഫിലിപ്പ് (കാനം ഇ. ജെ. )- ഇളപ്പുങ്കല്‍ മോഹൻ ജോസഫ് സനില റ്റി.സണ്ണി മറിയാമ്മ ഉമ്മൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ടര്‍ കാനം ശങ്കരപ്പിള്ള കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്രന്‍ (കെ. സോമനാഥന്‍) കാനം രാജേന്ദ്രന്‍ (M.L.A) ഡോക്ടര്‍ അറുമുഖന്‍ പിള്ള പ്ളാക്കുഴിയില്‍ ജി. രാമന്‍നായര്‍ (മുന്‍ ദേവസ്വം പ്രസിഡന്റ്)
വഴികാട്ടി
<googlemap version="0.9" lat="9.575868" lon="76.672039" type="map" zoom="11"> 9.55217, 76.685772 സി.എം.എസ്.എച്ച്.എസ്. കാനം </googlemap>
|} |}