ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 23 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ShanVM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 സെപ്റ്റംബർ 17 ന് സംസ്ഥാന തലത്തിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹുമാനപ്പെട്ട MLA ശ്രീ. ടി. ഐ മധുസൂദനൻ മുഖ്യാതിഥിയായി പങ്കെടുത്ത് സ്ക്കൂളിൽ SPC പദ്ധതിക്ക് തുടക്കമിട്ടു. ഹെഡ്മിസ്റ്ററസ് ചെയർമാനായി സ്റ്റേഷൻ ഹൗസ് ഓഫീസർ , PTA പ്രസിഡണ്ട്, സ്റ്റാഫ് സെക്രട്ടറി, പഞ്ചായത്ത് അംഗം, CPO, ACPO അടങ്ങുന്ന അഡ്വൈസറി കമ്മിറ്റി സ്ക്കൂൾ തലത്തിൽ SPC പദ്ധതിയെ നിയന്ത്രിക്കുന്നു. സീനിയർ ജൂനിയർ വിഭാഗങ്ങളിൽ നിന്ന് 8, 9 ക്ലാസ്സുകളിലായി 45 ആൺകുട്ടികളും 43 പെൺകുട്ടികളുമായി 88 കേഡറ്റുകളാണ് ഈ പദ്ധതിയിൽ ഇപ്പോഴുള്ളത്. എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും കുട്ടികൾക്ക് ലഘുഭക്ഷണം നൽകിക്കൊണ്ട് Drill Instructor മാരുടേയും CPO മാരുടേയും നേതൃത്വത്തിൽ PT യും പരേഡ് പ്രാക്ടീസും നടന്നു വരുന്നു. 2023 മെയ് 17 ന് ആദ്യബാച്ചിൻെറ പാസ്സിങ്ങ് ഔട്ട് പരേഡ് വളരെ ഭംഗിയായി നടത്തി. CPO ശ്രീമതി. കെ അനിത ടീച്ചറും ACPO ശ്രീ. ടി എം ഷിജു മാസ്റ്ററും സ്ക്കൂൾ SPC യുടെ നേതൃത്വം വഹിക്കുന്നു.

ചിത്രശാല