കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24
2022-23 വരെ | 2023-24 | 2024-25 |
സ്കൗട്ട് വാർത്തകൾ
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ അധ്യയനവർഷത്തിൽ രാജേഷ് മാഷിന്റെ നേതൃത്വത്തിൽ പുതിയ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു .സംസ്ഥാന സ്കൗട്ട് ട്രെയിനിങ് സെന്റർ ആയ പാലോടിൽ നിന്നുമാണ് മാഷ് സ്കൗട്ട് മാസ്റ്റർ ബേസിക് ,അഡ്വാൻസ് കോഴ്സുകൾ കഴിഞ്ഞത് .
സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് ഹെഡ്മിസ്ട്രസ് ലത ടീച്ചർ ,അരുൺ മാഷ് ,ജയചന്ദ്രൻ മാഷ് എന്നിവരുടെ സഹകരണത്തോടു കൂടിയാണ് മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ യൂണിറ്റ് ആരംഭിച്ചത് .
ഫിസിക്കൽ ടെസ്റ്റിലൂടെ വിദ്യാർത്ഥികളെ സെലക്ട് ചെയ്തു
പുതിയ സ്കൗട്ട് യൂണിറ്റി ലേക്കുള്ള റിക്രൂട്ട്സിനെ ഫിസിക്കൽ ടെസ്റ്റിലൂടെ സെലക്ട് ചെയ്തു .അൻപതോളം വിദ്യാത്ഥികൾ പങ്കെടുത്തു .മുപ്പത്തിരണ്ടുപേരേ സെലക്ട് ചെയ്തു
ട്രൂപ്പ്മീറ്റിങ് 27-06-2023
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.ഭാരത് സ്കൗട്ട് &ഗൈഡ്സ് ചെറുപ്പകാർക്കുള്ള സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് 1950ൽ സ്ഥാപകൻ ബി.പി യുടെ ഉദ്ദേശങ്ങൾ,തത്വങ്ങൾ,രീതികൾ,മുതലായുടെ അടിസ്ഥാനത്തിൽ ജാതി,മതം,വർഗം എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനം സ്‌കൗട്പ്രസ്ഥാനം ,നിയമങ്ങൾ ,അച്ചടക്കം എന്നീകാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ട്രൂപ്പ്മീറ്റിങ് .യൂണിറ്റ് പ്രസിഡന്റ് ലതടീച്ചർ ,സ്കൗട്ട് മാസ്റ്റർ രാജേഷ് ,നിഷടീച്ചർ ,അരുൺ ,ജയചന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി .
സ്കൗട്ട് വിദ്യർത്ഥികളുടെ രക്ഷാകർത്തൃയോഗം 07-07-2023
സ്കൗട്ട് വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം നടന്നു .അരുൺമാഷ് സ്വാഗതവും സ്കൗട്ട് യൂണിറ്റ് പ്രസിഡന്റ് പ്രധാനഅദ്ധ്യാപിക ലതടീച്ചർ അധ്യക്ഷ ഭാഷണവും സ്കൗട്ട് മാസ്റ്റർ രാജേഷ് സ്‌കൗട്ടിങ്ങിനെ കുറിച്ചും സംസാരിച്ചു .ജയചന്ദ്രകുമാർ ആശംസകളും സീനിയർ അദ്ധ്യാപിക നിഷ ടീച്ചർ നന്ദിയും പറഞ്ഞു .
ട്രൂപ്പ്മീറ്റിങ് 08-07-2023
പട്രോൾ വിഭജനവും .ലയൺ ,ടൈഗർ ,എലിഫന്റ് ,പീകോക്ക് എന്നീ നാലുപട്രോളുകൾ രൂപീകരിച്ചു .ഡ്രിൽ :മാർച്ച് പാസ്ററ് പരിശീലനം
ട്രൂപ്പ്മീറ്റിങ് 12-07-2023
വിഷയം സ്കൗട്ട് പ്രവേശ് പാഠഭാഗങ്ങൾ പട്രോൾ വിഭജനവും .ലയൺ ,ടൈഗർ ,എലിഫന്റ് ,പീകോക്ക് എന്നീ നാലുപട്രോളുകൾ രൂപീകരിച്ചു .
പട്രോൾ മീറ്റിങ് 12-07-2023
പട്രോൾ മീറ്റിങ് കൂടി പാഠഭാഗങ്ങൾ പരിശീലിക്കുന്നു
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ പൊൻതൂവലായി സ്കൗട്ട് വിഭാഗം 21-07-2023
നമ്മുടെ വിദ്യാലയത്തിലെ 65th സ്കൗട്ട് യൂണിറ്റ് ലെ 32 വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ച്പ്രവർത്തനം ആരംഭിച്ചു.വിദ്യാലയത്തിൽ എത്തിയ സ്വീകരിച്ചചടങ്ങുകൾ ഏവരേയും ആകർഷിച്ചു.കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ എത്തിയ പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് kAS ,നർക്കോട്ടിക് സെൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് എന്നിവരെ വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം ഗാർഡ് ഓഫ് ഓണർ നൽകി
പാലക്കാട് സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു 21-07-2023
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗം പാലക്കാട് സ്കൗട്ട് കമ്മീഷണർ ജയലളിത ടീച്ചർ സന്ദർശിച്ചു. വിദ്യാർത്ഥികൾ ക്ക് സ്കൗട്ട് പ്രസ്ഥാനത്തെ കുറിച്ച് ക്ലാസ്സ് എടുത്തു. സ്കൗട്ട് പ്രസിഡന്റ് പ്രധാനഅധ്യാപിക ലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി കൗമാരക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ തുടക്കം കുറിച്ചതാണ് 'സ്കൗട്ട് ആൻഡ് ഗൈഡ്സ് മൂവ്മെന്റ്'. ശാരീരികവും മാനസികവുമായ ഉണർവിലൂടെ ലോകത്തിന് മികച്ച പൗരന്മാരെ സംഭാവന ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യം. 1907 ൽ ബ്രിട്ടീഷ് ആർമിയിലെ ലഫ്റ്റനന്റ് ജനറൽ ആയിരുന്ന ബേഡൻ പവ്വലാണ് ഇത് സ്ഥാപിച്ചത്. ആൺകുട്ടികൾക്കുള്ള സ്കൗട്ട് മൂവ്മെന്റിന് ശേഷം 1910 ൽ തന്റെ സഹോദരിയായ ആഗ്നസ് ബേഡൻ പവ്വലുമായി ചേർന്ന് അദ്ദേഹം പെൺകുട്ടികൾക്കുള്ള ഗൈഡ്സ് പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു. 1909 ൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ടി.എച്ച്.ബേക്കറാണ് ഇന്ത്യയിൽ സ്കൗട്ട് മൂവ്മെന്റ് ആരംഭിച്ചത്.
സ്കൗട്ട് മാസ്‌റ്റേഴ്‌സ് /ഗൈഡ് ക്യാപ്റ്റൻസ് സെമിനാർ പാലക്കാട് ജില്ല 22-07-2023
സ്കൗട്ട് മാസ്‌റ്റേഴ്‌സ് /ഗൈഡ് ക്യാപ്റ്റൻസ് സെമിനാർ പാലക്കാട് ജില്ലഅസോസിയേഷന്റെ നേതൃത്വത്തിൽ ജംബൂരി ഭവനിൽ നടന്നു .ജില്ലാചീഫ് കമ്മീഷണർ ഡി ഇ ഒ ശ്രീമതി ഉഷ മാനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീമതി ഗീത ആർ സ്വാഗതവും പറഞ്ഞവേദിയിൽ സ്റ്റേറ്റ് കമ്മീഷണർ ശ്രീ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു .സ്റ്റേറ്റ് സെക്രട്ടറി പ്രഭാകരൻ എൻ കെ മുഖ്യഅതിഥിആയിരുന്നു .ബാക്ക് ടു പെട്രോൾ സിസ്റ്റം എന്നവിഷയത്തിൽ ബാലചന്ദ്രൻ സാർ സെമിനാർ അവതരിപ്പിച്ചു .
പത്രവാർത്തകൾ
COH 24-07-2023
വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ 01-08-2023
ഓഗസ്റ്റ് 1 വേൾഡ് സ്കൗട്ട് സ്കാർഫ് ഡേ ആണ്.ധാർമ്മിക ബോധമുള്ള വിദ്യാഭ്യാസം വഴി പുതുതലമുറയെ വാർത്തെടുക്കുകയും മാനുഷിക മൂല്യങ്ങൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യത്വപരമായ സമീപനങ്ങൾ കൈകൊള്ളുകയും ചെയ്യുക എന്ന തത്വം മുറുകെ പിടിച്ചാണ് വേൾഡ് സ്കൗട്ട്സ് സ്കാർഫ് ഡേ ആചരിക്കുന്നത്.നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ കളക്ടർ Dr എസ്.ചിത്ര IAS,പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ എന്നിവരെ സ്കാർഫ് അണിയിക്കുന്നു
വിദ്യാലയത്തിൽ പ്രിൻസിപ്പാൾ വീ കെ രാജേഷ് ,സീനിയർ അദ്ധ്യാപിക കെ വി നിഷ ,പാലക്കാട് ഇന്നർവീൽ ക്ലബ്ബ് പ്രസിഡന്റ് സുനിത ടീച്ചർ എന്നിവരെ സ്‌കൗട്ട് വിഭാഗം സ്കാർഫ് അണിയിച്ചു
സ്കൗട്ട് ട്രൂപ്പ്മീറ്റിങ് 01-08-2023
സ്കാർഫ് ദിനത്തിൽ സ്കൗട്ട് ട്രൂപ്പ്മീറ്റിങ് നടത്തി .സ്കാർഫ് ദിന സന്ദേശം നൽകി .കെ വി നിഷ ,അരുൺമാഷ് ,ഉദയടീച്ചർ ,രാജേഷ് എന്നിവർ ആശംസകൾ നൽകി
COH 02-08-2023
PLANNING
ഇൻവസ്റ്റിച്ചർ സെറിമണി 04-08-2023
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് വിദ്യാർത്ഥികളുടെ ഇൻവസ്റ്റിച്ചർ സെറിമണി നടന്നു .സ്കൗട്ട് പ്രസിഡന്റ് ലത ടീച്ചറെ ട്രൂപ് ലീഡർ അവിനാശ് സ്കാർഫ് അണിയിച്ചു .സ്കൗട്ട് പതാക ഉയർത്തുകയും പതാക ഗാനം ആലപിക്കുകയും ചെയ്ത.സ്കൗട്ട് പതാകയെ ചേർത്തുപിടിച്ചു പ്രതിപ്രതിഞചൊല്ലി .സ്കാർഫ് അണിയിക്കൽ ,ക്യാപ് അണിയിക്കൽ ,മധുരം നൽകൽ തുടങ്ങിയ ചടങ്ങുകൾക്ക് പ്രിസിപ്പൽ രാജേഷ് .പ്രധാന അദ്ധ്യാപിക ലത ,സീനിയർ അദ്ധ്യാപിക നിഷ ,സ്‌കൗട്ട് മാസ്റ്റർ രാജേഷ് ,അരുൺ ,ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സല്യൂട്ട് നല്കി .വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു
പാലക്കാട് ലോക്കൽ അസോസിയേഷൻ യോഗം 04-08-2023
പാലക്കാട് ലോക്കൽ അസോസിയേഷൻ യോഗം ജാംബൂരി ഭവനിൽ നടന്നു .റിപ്പോർട്ട് വായന ,വരവ് ചിലവ് കണക്ക് അവതരണം ,ഭാവിപരിപാടികൾ എന്നിവ ചർച്ച ചെയ്തു .ജയലളിത ടീച്ചർ ,രഞ്ജിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി .
സേവനപ്രവർത്തനങ്ങളുമായി സ്കൗട്ട് വിദ്യാർത്ഥികൾ
വിദ്യാലയത്തിൽ വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്ത് മാതൃകയായി വിദ്യാർത്ഥികൾ
നാഗസാക്കി ദിനത്തിൽ 08-08-2023
നാഗസാക്കി ദിനത്തിൽ ലോകസമാധാനത്തിന്റെ പ്രതീകമായി വെളുത്ത സഡാക്കോ കൊക്കിനെ KHSS MOOTHANTHARA യിലെ സ്കൗട്ട് വിദ്യാർത്ഥികൾ നിഷടീച്ചർക്ക് കൈമാറുന്നു
യുദ്ധവിരുദ്ധ റാലി 09-08-2023
ഹിരോഷിമ നാഗസാക്കി ദിനത്തിൽ കർണ്ണകയമ്മൻ സ്കൂളിൽ സ്കൗട്ട്, ജെ ആർ സി, ലിറ്റിൽ കൈറ്റ്, സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഇവരുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രത്യേക അസ്സംബ്ലി നടത്തുകയും ആയിരത്തോളം സ ഡാ ക്കോ കൊക്കുകളെ നിമ്മിക്കുകയും പരസ്പരം കൈമാറുകയും ചെയ്തു.
പത്രവാർത്തകൾ
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ പരേഡ് പരിശീലനം AUGUST 11,12,13
പാലക്കാട് ജില്ലയിൽ കോട്ടമൈതാനത്തുനടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ പരേഡ് ചെയ്യുന്നതിന് സ്കൗട്ട് അംഗങ്ങൾക്ക് സെലക്ഷൻ ലഭിച്ചു .മൂന്നുദിവസത്തെ പരിശീലനത്തിനായി കോട്ടമൈതാനത്ത് എത്തിയപ്പോൾ
കളർ പാർട്ടി
മികച്ച പ്രകടനത്തിനുള്ളട്രോഫിബഹുമാനപ്പെട്ടമന്ത്രി കൃഷ്ണൻ കുട്ടിഅവർകളിൽ നിന്നും ഏറ്റുവാങ്ങി 15-08-2023
ഇന്ന് പാലക്കാട് കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യദിനചടങ്ങിൽ kHSS MOOTHANTHARA യിലെ അവിനാശ് കൃഷ്ണ യുടെ നേതൃത്വത്തിലുള്ള സ്കൗട്ട് ട്രൂപ്പ് പങ്കെടുത്തു. മികച്ച പ്രകടനത്തിനുള്ളട്രോഫിബഹുമാനപ്പെട്ടമന്ത്രി കൃഷ്ണൻ കുട്ടിഅവർകളിൽ നിന്നും ഏറ്റുവാങ്ങി.
പരേഡ് ഗ്രൗണ്ടിൽ എത്തിയ സ്കൗട്ട് പാലക്കാട് കമ്മീഷണർ ജയലളിത ടീച്ചർക്ക് സ്കൗട്ട് ട്രൂപ്പ് സല്യൂട്ട് നൽകിയപ്പോൾ
ചാനലുകളിൽ തിളങ്ങി സ്കൗട്ട് വിദ്യാർത്ഥികൾ 15-08-2023
ട്രോഫി പ്രധാന അധ്യാപിക ലത ടീച്ചർക്ക് ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ കൈമാറുന്നു
ട്രോഫി പ്രധാന അധ്യാപിക ലത ടീച്ചർക്ക് ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ കൈമാറുന്നു
"ഞങ്ങളുണ്ട് കൂടെ "
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ ഇടയിൽ കഷ്ടത അനുഭവിക്കുന്നതങ്ങളുടെ കൂട്ടുകാർക്കായി ഓണാക്കിറ്റ് തയ്യാറാക്കി അവരുടെ വീടുകളിൽ എത്തിച്ച് സ്കൗട്ട് അംഗങ്ങൾ.ഓണത്തിനു എന്തെല്ലാം പ്രവർത്തനങ്ങൾ ആണ് ചെയ്യേണ്ടത് എന്ന് COH മീറ്റിങ്ങിൽ ചർച്ച ചെയ്തു തീരുമാനം പെട്രോൾ ഇൻ കൗൺസിലിൽ അറിയിക്കുകയും അധ്യാപകരുടെ പൂർണ്ണപിന്തുണ ലഭിച്ചതോടുകൂടി 40 കിറ്റുകൾ തയ്യാറാക്കി. ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണയുടെ നേതൃത്വത്തിൽ കിറ്റി ലേക്കായി ആവശ്യമായ സാധങ്ങൾ സമാഹരിച്ചു. ഗ്രൂപ്പ് പ്രസിഡന്റ് പ്രധാന അധ്യാപികലത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺ, ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു ഈ ഗൃഹസന്ദർശനം
ഓണാഘോഷം 2023
ഓണാഘോഷങ്ങൾക്കുംഓണസദ്യക്കും വിദ്യാലയശുചീകരണത്തിനും പങ്കാളികൾ ആയി സ്കൗട്ട് പുലികൾ ഏവർക്കും ഓണാശംസകൾ
പൂക്കൾ കൊണ്ട് തീർത്ത സ്കൗട്ട് എംബ്ലം
ഉത്രാടദിനത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറിസ്കൂൾ സ്കൗട്ട് വിദ്യാർത്ഥികൾ ധനേഷ്‌മോൻ, മിഥുൻ എന്നിവർ വീട്ടിൽ പൂക്കളും ഇലകളും കൊണ്ട് തീർത്ത സ്കൗട്ട് എംബ്ലം
കർണ്ണികാരം പത്രം
പത്രവാർത്ത
പാലക്കാട് കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകദിനംവിപുലമായി ആഘോഷിച്ചു
വിദ്യാലയത്തിലെ സ്കൗട്ട് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുൻ സ്കൗട്ട്, ഗൈഡ് അധ്യാപകരായ മുരളി മാഷ്, മാർഗരറ്റ് ടീച്ചർ, പ്രധാന അദ്ധ്യാപിക ലതടീച്ചർ എന്നിവരെ ആദരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദീപം തെളിയിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ വി കെ രാജേഷ്, സ്കൗട്ട് മാസ്റ്റർ രാജേഷ്, അരുൺ, കെ വി നിഷ, ട്രൂപ്പ് ലീഡർ അവിനാശ് കൃഷ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പത്രവാർത്ത
ദ്വിതീയ സോപാൻ ഏകദിന പരിശീലനം
പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാപരിശീലന കേന്ദ്രത്തിൽ ദ്വിതീയ സോപാൻ പരിശീലന കളരി സംഘടിപ്പിച്ചു .വിവിധ വിദ്യാലങ്ങളിൽ നിന്നായി 122 വിദ്യാർത്ഥികൾ പങ്കെടുത്തു .വിവിധതരം കെട്ടുകൾ ,ലാഷിങ്ങുകൾ ,ബാൻഡേജുകൾ എന്നിവ പരിശീലനത്തിൽ ഉണ്ടായിരുന്നു .
വിദ്യാലയത്തിൽ എത്തിയ വിശിഷ്ട വ്യക്തികൾക്ക് ഗാർഡ് ഓഫ് ഹോണർ നൽകിയപ്പോൾ
ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക]
പാലക്കാട് L A യുടെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു .സെപ്റ്റംബർ29 ,30 ഒക്ടോബർ 1 തിയ്യതികളിലാണ് ടെസ്റ്റ് ക്യാമ്പ് നടന്നത് .സെപ്റ്റംബർ 29 നു കാലത്ത് 9 :30 മണിക്ക് റെജിസ്ട്രേഷൻ ആരംഭിച്ചു .98 വിദ്യാർത്ഥികൾ ആണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത് .ഫ്ലാഗ് ഉയർത്തലോടുകൂടി രണ്ടുദിവസത്തെ ക്യാമ്പിന് തിരശീല ഉയർന്നു .പ്രധാന അദ്ധ്യാപിക ശ്രീമതി ആർ ലത ക്യാമ്പ് ഉദഘാടനം ചെയ്തു .ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി കെ. ജെ രഞ്ജിനി ഏവരേയും സ്വാഗതം ചെയ്തു .ഡിസ്ട്രിക്ട് കമ്മീഷണർ(s)ശ്രീമതി കെ. കെ ജയ ലളിത,ലോക്കൽ അസോസിയേഷൻ ട്രെയിനർമാരായ ശ്രീമതി കവിതാമണി (ഗൈഡ്) ,ശ്രീമതി ജാൻസി(സ്കൗട്ട്) എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു .ടെസ്റ്റ് പേടിയില്ലാതെകുട്ടികൾക്കു രസകര മാകുന്നരീതിൽ കളികളിലൂടെ ആണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത് .സ്റ്റേറ്റ് അസോസിയേഷൻ നൽകിയ ദ്വിതീയ സോപാൻ ടെസ്റ്റ് കാർഡിലെ എല്ലാപ്രവർത്തനങ്ങളിലൂടെയും വിലയിരുത്തൽ നടത്തപ്പെട്ടു .കുട്ടികൾക്ക് റീ ടെസ്റ്റിനുള്ള അവസരം ഉണ്ടായതിനാൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ടെസ്റ്റിൽ വിജയിച്ചു .പൂർണ്ണമായും പെട്രോൾ അടിസ്ഥാനമാക്കിയ പ്രവർത്തങ്ങൾ ആണ് നടന്നത് .രുചികരവും പോഷകസമൃദ്ധവുമായ ആഹാരം ഒരുക്കുവാൻ ലോക്കൽ അസോസിയേഷൻ ഭാരവാഹികൾക്കു കഴിഞ്ഞു .വിദ്ധ്യാലയത്തിലെ മികച്ച ഉച്ചഭക്ഷണ ശാലഇതിനുള്ള സൗകര്യം ഒരുക്കി .ക്യാമ്പ് ഫയറിലും ഗ്രൂപ്പ് പ്രവർത്തനങ്ങൾ മികച്ചരീതിയി നടന്നു .ചിറ്റൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ശ്രീമതി ജീജ ടീച്ചർ (ഗൈഡ്) ഒബ്സർവർ ആയും സ്കൗട്ട് ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷനർ ശ്രീ രാജേഷ് (സ്കൗട്ട് )ഒബ്സർവർ ആയും ക്യാമ്പിൽ ഉണ്ടായിരുന്നു .ഒക്ടോബർ ഒന്നിനു കാലത്തു സർവ്വമത പ്രാർത്ഥനയും ശുചീകരണവും നടന്നു ഫ്‌ളാഗ് താഴ്‌ത്തലോടുകൂടി ക്യാമ്പിന് തിരശീലവീണു .ക്യാമ്പിലെ എല്ലാവിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ്നൽകി . പാലക്കാട് ജില്ലാസെക്രട്ടറി ശ്രീമതി ആർ ഗീത ,ജില്ലാ ട്രെയിനിങ് കമ്മീഷണർ ശ്രീമതി വി കെ ലതിക സുരേഷ് എന്നിവർ അവസാനദിവസം ക്യാമ്പിൽ എത്തുകയും .പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു .
വയോജനദിനആദരിക്കൽ ചടങ്ങ്[തിരുത്തുക | മൂലരൂപം തിരുത്തുക]
പാലക്കാട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വയോജനദിനആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു .ഗൈഡ് വിഭാഗം ലീഡർ ട്രൈനർ ശ്രീമതി ഡി .പാർവ്വതി ,കണ്ണ്യാർകളി പാട്ടിന്റെ പ്രഗത്ഭയായ ശ്രീമതി പി രുഗ്‌മിണി .ജൈവകർഷകനായ ശ്രീ ഉണ്ണികുമാർ ബി ,വാദ്യകുലപതിയായ ശ്രീ ലക്ഷ്മണപ്പണിക്കർ ,വിദ്യാലയത്തിലെ ഏവരുടെയും മുത്തശ്ശി കമലമ്മയെയും ആദരിച്ചു .നാടൻപാട്ടുകളും കവിതകളും പരിപാടിക്ക് മാറ്റ്‌കൂട്ടി .
പത്രവാർത്ത
ദ്വിതീയ സോപാൻ സർട്ടിഫിക്കറ്റ് വിതരണം
കല്ലേക്കാട് മാതൃസദനം സന്ദർശിച്ചു
കർണ്ണകയമ്മൻ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടന്നു. അസംബ്ലിയിൽ ഗാന്ധിജിക്ക് മുന്നിൽ അധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി. ഗാന്ധി സൂക്ത പ്രദർശനം, ശുചീകരണ പ്രവർത്തനങ്ങൾ, ക്വിസ് മൽസരം , മാതൃ സദന സന്ദർശനം ഇവ നടത്തി
ലഹരി വിരുദ്ധ റാലി 21-10-2023
പാലക്കാട് ജില്ലാ Scout and Guide ന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലി ജില്ലാ പ്രസിഡന്റ് ശ്രീ K D Prasenan MLA യുടെ അധ്യക്ഷതയിൽ ബഹു. പാലക്കാട് ജില്ലാ കളക്ടർ ശ്രീമതി Dr. ചിത്ര എസ് ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ലഹരി വിരുദ്ധ സന്ദേശം Excise ഓഫീസർ ശ്രീ അബ്ദുൽ ബാസിത് നൽകി. ജില്ലാ റാലിക്ക് DEO ശ്രീമതി ഉഷ മാനാട്ട് KAS,ജില്ലാ കമ്മിഷണർ മാരായ ആശചന്ദ്രൻ, ശ്രീ മനോജ്, ശ്രീ. സജോ ജോൺ എം,( ജില്ലാ treasurer )ശ്രീമതി ലതിക,(ജില്ലാ ട്രെയിനിങ് കമ്മിഷണർ )ശ്രീ മുഹമ്മദ് സാബിർ (ജോ. സെക്രട്ടറി ),ലിജിൻ എം എം എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഗീത ആർ സ്വാഗതവും, ശ്രീ P G ഗിരീഷ്കുമാർ (ജില്ലാ അഡൾട് കമ്മിഷണർ scout ) നന്ദിയും അറിയിച്ചു.തുടർന്ന് കുട്ടികളുടെ റാലി യും നടന്നു.
വിദ്യാരംഗം
സ്കൗട്ട് ഫൌണ്ടേഷൻ ഡേ
ജില്ലാ തല സ്കൗട്ട് ഫൌണ്ടേഷൻ ഡേ സെമിനാർ നമ്മുടെ കാരുണ്യവർഷൻ (9A) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു
സന്ദേശറാലി
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം ബി ആർ സി പാലക്കാട്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയോജിത നേതൃത്വത്തിൽ ഗവ.വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഇൻക്ലൂസീവ് കായികോത്സവത്തിന്റെ റാലിയിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സന്ദേശറാലി
പാലക്കാട് ജില്ലാ കാലോത്സവ വേദികളിൽ സഹായഹസ്തവുമായി സ്കൗട്ട് വിദ്യാർത്ഥികൾ
കാംബോരി
ജനുവരി 27 മുതൽ 31 വരെ മലപ്പുറം കൊട്ടാൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സംസഥാന തല കാംബോരി യിൽ വിദ്യാലയത്തിലെ പതിനൊന്ന് സ്‌കൗട്ടുകൾ പങ്കെടുത്തു
രാജ്യപുരസ്കാർ ടെസ്റ്റ്
പാലക്കാട് ജില്ലാ രാജ്യപുരസ്കാർ ടെസ്റ്റ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .വിദ്യാലയത്തിൽ നിന്നും 15 സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക