സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Merlin1733 (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെങ്ങളം

ചെങ്ങളം ടൗൺ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന പ്രദേശമാണ് ചെങ്ങളം, കോട്ടയം ജില്ലയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അകലക്കുന്നം ,എലിക്കുള്ളo, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചെങ്ങളം. അതിപുരാതന ജനവാസ കേന്ദ്രമായ കാഞ്ഞിരചള്ളിയിൽനിന്ന് 16 കിലോ- മീറ്ററും പൊൻകുന്നത്തുനിന്ന് 9 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ചെങ്ങളം

. വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സ്കൂൾ

. സെൻ്റ് ആൻ്റണീസ് ഹൈസ്‌കൂൾ ചെങ്ങളം

  • . സെൻ്റ് ആൻറണീസ് എൽ.പി സ്‌കൂൾ ചെങ്ങളം
  • • സേക്രട്ട് ഹാർട്ട് കോൺവെൻ്റ് സീനിയർ സെക്കൻ്ററി സ്കൂൾ.
  • • കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് (KITS) ചെങ്ങളം.
  • . അൽഫോൻസാ നഴ്‌സറി സ്‌കൂൾ ചെങ്ങളം

ആരാധനാലയങ്ങൾ

ചെങ്ങളം സെൻ്റ് ആൻ്റണീസ് ദേവാലയം

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് അത്ഭുതപ്രവർത്തകനായ വി.അന്തോനീസിൻ്റെ മദ്ധ്യസ്തതയിൽ ഉള്ള ചെങ്ങളം സെൻ്റ് ആൻ്റണീസ് ദേവാലയം.അദിവന്ദ്യ മാർ തോമസ് കുര്യാളശേരി, ചങ്ങനാശ്ശേരി രൂപത മെത്രാനും,തിരുവിതാം കൂർ രാജ്യത്തിൻ്റെ ഭരണാധിപൻ ശ്രീ മൂലം തിരുനാൾ മഹാരാജാവും ആയിരുന്ന കാലത്ത് 1912-0 വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ, തച്ച പറമ്പത്ത് അവിരാമാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിൽ ഒരു കുരിശുപള്ളി സ്ഥാപിക്കാൻ മുൻകൈ എടുത്തു എടുത്തു. അനേകം ആളുകൾ വിശുദ്ധൻ്റെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് ഇവിടേക് കിർത്ഥാടനം നടത്തിവരുന്നു. അതുകൊണ്ട് "കേരളത്തിൻ്റെ പാദുവ" എന്ന അപര നാമ- ത്തിൽ ചെങ്ങളം അറിയപ്പെടുന്നു. വിശുദ്ധന്റെ സഹായത്താൽ രോഗശാന്തി ലഭിച്ച കുടകശ്ശേരിൽ ബഹു. അബ്രാഹം കത്തനാർ നന്ദി സൂചകമായി "ചെങ്ങള മാഹാത്മ്യം എന്ന പേരിൽ ഒരു ഓട്ടതുള്ളൽ എഴുതി പ്രസിദ്ധീകരിച്ചിട്ടു ४. 15 ൽ പരംവിശുദ്ധരുടെ തിരുശേഷിപ്പുകൾ ഇവിടുത്തെ നിത്യാരാധന ചാപ്പലിൽ സൂക്ഷിച്ചിരി ക്കുന്നു.പള്ളിക്ക് കല്ലിട്ട ദിവസവും വിശുദ്ധ അ ന്തോനീസിൻ്റെ തിരുനാൾ ദിവസം ആയ ജൂൺ 13-ആം തീയതി കല്ലിട്ടുതിരുന്നാൾ ആഘോഷിച്ചു വരുന്നു.