ജി യു പി എസ് പോത്താങ്കണ്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SYAMA C K (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോത്താംകണ്ടം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വയക്കര പ‍‍‍‍‍ഞ്ചായത്തിലും കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കയ്യൂർ ചീമേനി പ‍‍‍‍ഞ്ചായത്തിലുമായി വ്യാപിച്ചുകി‍ടക്കുന്ന ഒരു ഗ്രാമമാണ് പോത്താംകണ്ടം.

പയ്യന്നൂർ പുളിങ്ങോം സംസ്ഥാന പാതയിലെ പാടിയോട്ടുചാൽ ടൗണിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം. കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന സ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ കിഴക്കു ഭാഗത്താണ് ഈ ഗ്രാമം.ചെറുകടകൾ മാത്രമുള്ള ഇവിടെ മറ്റ് വാണിജ്യസ്ഥാപനങ്ങളോ വ്യവസായസംരംഭങ്ങളോ ഒന്നും തന്നെ ഇല്ല. ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ കാസർഗോ‍‍ഡ് ജില്ലയിലെ ചെറുവത്തൂർ ആണ്. ഇടനാടൻ ചെങ്കൽകുന്നിലാണ് ഈ പ്രദേശം. മഹാ ശിലായുഗ കാലഘടത്തിൽ തന്നെ ആൾതാമസം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മുനി അറകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ജി. യു. പി. എസ്. പോത്താംകണ്ടം
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • പോത്താംകണ്ടം അങ്കണവാടി


ആരാധനാലയങ്ങൾ

  • ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം പോത്താംകണ്ടം
  • ജുമാമസ്ജിദ് പോത്താംകണ്ടം
  • ആനന്ദഭവനം