ജി.എൽ.പി.എസ് കയ്‌പമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sruthi K B (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രശാല

ഭൂമിശാസ്ത്രം =
തൃശൂർ  ജില്ലയിലെ കൊടുങ്ങല്ലുർ താലൂക്കിൽ ,കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ , കൈപ്പമംഗലം പഞ്ചായത്തിൽ വാർഡ്   2 ൽ ഉൾപ്പെടുന്ന പ്രദേശമാണ് കൂരിക്കുഴി . നിരവധി കുളങ്ങളും , തോടുകളും ഉള്ള പ്രദേശമാണ് കൂരിക്കുഴി . ഇവിടത്തെ കുളങ്ങളിലും തോടുകളിലും ധാരാളം കൂരി മൽസ്യങ്ങൾ ഉള്ളതിനാൽ കൂരിക്കുഴി എന്ന പേര് വന്നു എന്ന്  പഴമക്കാർ പറയുന്നു .കൂരിക്കുഴി ഗ്രാമത്തിന്റെ വടക്കു ഭാഗത്തു ചാമക്കാലയും തെക്ക് കാളമുറിയും കിഴക്ക് കൊപ്രക്കളവും പടിഞ്ഞാറ് അറബിക്കടലുമാണ് .തീരദേശ മേഖല ആയതിനാൽ ഇവിടെ കൂടുതലും മത്സ്യ തൊഴിലാളികളാണ് .കൂരിക്കുഴി ഗ്രാമപ്രദേശത്ത്  മുളങ്കാടുകളും കൈതോലകളും  ധാരാളം കണ്ടുവരുന്നു .

പൊതുസ്ഥാപനങ്ങൾ

  • ജി എൽ  പി എസ് കൈപ്പമംഗലം.
  • എ എം യു പി എസ് കൈപ്പമംഗലം.
  • പോലീസ് സ്റ്റേഷൻ.
  • പോസ്റ്റ് ഓഫീസ്.
  • പ്രാഥമികാരോഗ്യ കേന്ദ്രം.
  • പഞ്ചായത്ത്.
  • വില്ലേജ് ഓഫീസ്.
  • വായനശാല.

ശ്രദ്ധേയരായ വ്യക്തികൾ

  1. ഡോ.ഹരിലാൽ
  2. കെ .വി .ഭാനുജൻ ഐ എ എസ്
  3. ശ്യം ധർമൻ (സംഗീത സംവിധായകൻ ) പ്രശസ്ത സംഗീതസംവിധായകൻ ശ്യാമധർമൻ കൂരിക്കുഴി പ്രദേശക്കാരനാണ് . മലയാളത്തിലെ  ഒട്ടനവധി ഗാനങ്ങൾക്ക് ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട് .  2001 ൽ പുറത്തിറങ്ങിയ ദി ഗാർഡ് എന്ന ചിത്രത്തിലെ ഈ കാറ്റിൽ പുലീയുണ്ടോ എന്ന ഗാനത്തിലൂടെ ആണ് തുടക്കം.
  4. കലാമണ്ഡലം ഷൈലജ 13-ാം വയസ്സിൽ കലാരംഗത്തു വന്നു. നൃത്തത്തിലായിരുന്നു താത്‌പര്യം. പിന്നീട് കൂടിയാട്ടത്തിലേക്കും നങ്ങ്യാർകൂത്തിലേക്കും വന്നു. പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ നാരായണൻ നമ്പ്യാർ, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം പദ്‌മിനി എന്നിവരായിരുന്നു ഗുരുക്കന്മാർ. കലാമണ്ഡലത്തിൽ നിന്ന് പ്രൊഫസറായി വിരമിച്ചു. കചദേവയാനി, പാർവതീപരിണയം എന്നിവ കൂടുതൽ വേദികളിൽ അവതരിപ്പിച്ചു
  5. അബ്ദു റഹ്‌മാൻ (ഫാൽക്കൺ ഗ്രൂപ്പ് എം ഡി )
ആരാധനാലയങ്ങൾ

കൂരിക്കുഴി ജുമാ മസ്ജിദ്

കൂരിക്കുഴി ദേശത്തെ പ്രശസ്തമായ മുസ്ലിം ആരാധനാലയമാണ് കൂരിക്കുഴി ജുമാമസ്ജിദ് . വളരെയധികം പഴക്കം ചെയ്ത ഒരു മുസ്ലിം പള്ളിയാണ് ഇത് . മറ്റു പള്ളികളെ അപേക്ഷിച്ചു കൂടുതൽ മഹലുകൾ ഈ പള്ളിക്ക് കീഴിലുണ്ട് .

പള്ളത് ധർമശാസ്താ പൊതുക്ഷേത്രം

കൂരിക്കുഴിയിലെ പ്രധാന ആരാധനാലയമാണ് പള്ളത് ധർമശാസ്താ പൊതുക്ഷേത്രം. അയ്യപ്പസ്വാമിയാണ് ഇവിടത്തെ പ്രതിഷ്ഠ .

തലാശ്ശേരി ഭഗവതി ക്ഷേത്രം

ഇവിടത്തെ മറ്റൊരു പ്രധാന ആരാധനാലയമാണ് തലാശ്ശേരി ഭഗവതി ക്ഷേത്രം. ഭഗവതിയാണ് ഇവിടത്തെ ആരാധന മൂർത്തി.

  • വേതോട്ടിൽ അമ്പലം
  • സലഫി മസ്ജിദ്
  • വലിയൊരു മുസ്ലിം ആരാധനാലയമായ ഇവിടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ജുമു അ  നമസ്‌കരിക്കുന്നു.കൂടാതെ പള്ളിയിൽ ഒരു പ്രൈമറി സ്‌കൂളും മദ്രസ്സയും അടങ്ങിയിരിക്കുന്നു .ആഴ്ചയിലൊരിക്കൽ ഇസ്ലാമിക പാഠങ്ങളും ഇവിടെ നടക്കുന്നു
  • കോതങ്ങത്ത് ഭഗവതി ക്ഷേത്രം

. മുത്തപ്പൻ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ  പി എസ് കൈപ്പമംഗലം.
  • എ എം യു പി എസ് കൈപ്പമംഗലം.
  • ഉഷസ് അങ്കണവാടി.

സ്വകാര്യ സ്‌ഥാപനങ്ങൾ

* സഹോദര കലാസമിതി  
* അഖില കേരള കലാസമിതി
 * സാന്ത്വനം ക്ലബ് കൂരിക്കുഴി
 *  ബാബുൽ ഉലൂം മദ്രസ&മസ്ജിദ്