ഉപയോക്താവ്:MITHUN A K
Chovva HSS
കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
ബംഗ്ലാവ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചൊവ്വ സ്കൂൾ 1937-ൽ എലമെൻറ്ററി സ്കൂളായും 1945-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2000 ത്തോളം കുട്ടികൾ പഠിക്കുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് - മലയാളം മീഡിയം വിഭാഗം ഉണ്ട്. ഹയർ സെക്കണ്ടറിയിൽ സയൻസ് കോമെഴ്സ് ബാച്ചുകൾ ഉണ്ട്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ വിശാലമായ സ്മാര്ട്ട് ക്ലാസ്സ് റൂമും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ. സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫുട്ബാൾ ടീം
- ഗുസ്തി ടീം
- ക്രിക്കറ്റ് ടീം