സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ആദിശങ്കരന്റെ ജന്മംക്കൊണ്ട് പവിത്രമായതും പുണ്യനദി പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാലടിയുടെ ഹൃദയഭാഗത്തുള്ള ചെങ്ങലിലാണ് എന്റെ വിദ്യാലയം

കേരള മണ്ണിൽ അക്ഷര ദീപം തെളിയിച്ച ആത്മീയ ആചാര്യൻ വി.കുര്യാക്കോസ് ഏലിയാസ് ചാവറ .  ആ കർമ്മയോഗിയുടെ ദിവ്യദർശനത്തിൽ നിന്നും രൂപമെടുത്ത്  1911 ൽ സ്ഥാപിതമായ വി യൗസേപ്പിതാവിന്റെ പൈതൃക വാത്സല്യത്താൽ നയിക്കപ്പെട്ട് അനേകർക്ക്  അക്ഷര ജ്യോതിയായി പ്രഭതൂകി നിൽക്കുന്ന ജ്ഞാനഗോപുരം St.Joseph's GHS Chengal.

ഭൂമിശാസ്ത്രം

ശ്രീ. ശ‍ങ്കരാചാര്യരുടെ ജന്മസ്ഥമായ കാലടിക്കടുത്തുള്ള പെരിയാറിന്റെ തീരത്ത് ചെങ്ങൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ സംസ്കൃത സർ‌വ്വകലാശാല സ്ഥിതിചെയ്യുന്നു.ശ്രീരാമകൃഷ്ണ അഡ്വൈത ആശ്രമവും, ശൃംഗേരി ക്ഷേത്രവും, കാഞ്ചി ശ്രീ ശങ്കര സ്തൂപവും, മുതലക്കടവും കാലടിയുടെ ആകർഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം 10 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയുടെ ഏറ്റവും അടുത്തായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ശങ്കരാചാര്യരുമായി ബന്ധപ്പെട്ട നിരവധി പൗരാണിക ക്ഷേത്രങ്ങൾ അടുത്തുണ്ട് . രാമകൃഷ്ണ അധ്വൈത  ആശ്രമം ,ആദി ശങ്കര കീർത്തിസ്തംഭം തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്നു .കാലടിയുടെ ഹ്രദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന മുസ്ലിം ജമാ അത്ത് വിദ്യാലയത്തിന്റെ ഏറ്റവും അടുത്താണ് .

കേരളത്തിലെ ഏറ്റവും പ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ കാഞ്ഞൂർ സെന്റ് മേരീസ്‌ ദേവാലയം സ്ഥിതി ചെയ്യുന്നത് ഈ വിദ്യാലയത്തിനടുത്താണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ശ്രീ ശങ്കര കോളേജ്

                             കോളേജിന് നല്കിയിരിക്കുന്നത് അദ്വൈതദർശനത്തിന്റെ ഉപജ്ഞാതാവായ കേരളീയനായ ദാർശനികൻ ശ്രീ ശങ്കരന്റെ പേരാണ് . ശ്രീ ശങ്കരന്റെ ജന്മദേശം കാലടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1954 ലാണ് ഈ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ഈ സ്ഥാപനം ഞങ്ങളുടെ വിദ്യാലയത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത് .

  • ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ (പെരിയാർ) തീരത്താണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്ഥിതി ചെയ്യുന്നത്.   സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ. ഈ സ്ഥാപനം ഞങ്ങളുടെ വിദ്യാലയത്തിന്റെ സമീപത്താണ് .

ശ്രദ്ധേയരായ വ്യക്തികൾ

ആദരണിയനായ ജസ്റ്റിസ് കുര്യൻ ജോസഫ് , രാഷ്ട്രിയ നേതാക്കൾ തുടങ്ങി നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർക്തികളാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

113 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ നഴ്സറി ,പ്രൈമറി ,അപ്പർ പ്രൈമറി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിയായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .

ചിത്രശാല