സെന്റ്.ജോസഫ്‌സ് സി ജി യു പി സ്ക്കൂൾ തൃപ്പൂണിത്തുറ/എന്റെ ഗ്രാമം

09:42, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jomyjosephnj (സംവാദം | സംഭാവനകൾ) (''''ചരിത്രങ്ങളുറങ്ങുന്ന നാട്''''''''കട്ടികൂട്ടിയ എഴുത്ത്''' തൃപ്പൂണിത്തുറ കൊച്ചി നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'ചരിത്രങ്ങളുറങ്ങുന്ന നാട്'''കട്ടികൂട്ടിയ എഴുത്ത്

തൃപ്പൂണിത്തുറ കൊച്ചി നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. അമ്പലങ്ങളുടെ നാട് എന്നാണ് തൃപ്പൂണിത്തുറ അറിയപ്പെടുന്നത്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഹിൽ പാലസ് തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. എറണാകുളം - കോട്ടയം റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌. പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഇവിടെ നിന്നും ഏതാണ്ട് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.