സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/എന്റെ ഗ്രാമം
എറണാകുളം ജില്ലയിലെ കൊച്ചി പ്രദേശത്തിന്റെ ഭാഗമായുള്ള കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണ പ്രദേശമാണ് കൂനമ്മാവ്. ദേശീയപാത 17 ന്റെ അരികിൽ ഇടപ്പള്ളിക്കും വടക്കൻ പറവൂരിനും ഇടയിലാണ് കൂനമ്മാവ് സ്ഥിതിചെയ്യുന്നത്.ജപമാല നിർമ്മാണത്തിന് ഇന്ത്യയിൽ പേരുകേട്ട സ്ഥലങ്ങളിൽ ഒന്നാണ് കൂനമ്മാവ്.
സമുദായ പരിഷ്കർത്താവും, വിദ്യാഭ്യാസ പ്രവർത്തകനുമായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സെന്റ് .ഫിലോമിനാസ് ദേവാലയം സ്ഥിതി ചെയ്യുന്നത് കൂനമ്മാവിലാണ്. സെൻറ്. ഫിലോമിനാസ് ഫോറോന പള്ളി നിർമ്മിക്കപെട്ടത് 1837 ഇൽ ആണ്.ചരിത്ര പ്രാധാന്യമുള്ള ഈ പള്ളി പ്രസിദ്ധമായ ചാവറ തീർത്ഥാടന കേന്ദ്രമാണ് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് ഫിലോമിനാസ് എച്ച് .എസ് .എസ് ,കൂനമ്മാവ്.
- സെൻറ് ജോസഫ്‌സ് എച്ച്.എസ് .എസ്,കൂനമ്മാവ്
- ചാവറ സ്‌പെഷ്യൽ സ്കൂൾ' കൂനമ്മാവ്
- ചാവറ ദർശൻ സി .എം.ഐ പബ്ലിക് സ്കൂൾ ,കൂനമ്മാവ്