വർഗ്ഗം:My village
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്ന് 2.5 കി.മി. കിഴക്ക് പ്രശാന്തമായ പ്രമാടം ഗ്രാമത്തിലാണ് ഗവ: എൽ പി സ്കൂൾ . അച്ചൻകോവിലാറിൻ്റെ മറുകരയിലെ ടൗൺ വിളിപ്പാട് മാത്രം അകലെയാണെങ്കിലും മഴക്കാലത്ത് പുഴ കടന്ന് അവിടേക്ക് എത്തുക എളുപ്പമായിരുന്നില്ല. 1913ൽ തീർത്തും കുഗ്രാമം തന്നെയായിരുന്ന പ്രമാടത്തിൻ്റെ വളർച്ച സ്കൂളിൻ്റെ കൈ പിടിച്ച് ആയിരുന്നു. കർഷകരും കർഷക തൊഴിലാളികളും പ്രാഥമിക വിദ്യാഭാസത്തിനപ്പുറം ചിന്തിക്കാത്ത വീട്ടമ്മമാരുമൊക്കെ തങ്ങളുടെ വീടിനടുത്ത് ആരംഭിച്ച സ്കൂളിനെ ആവേശത്തോടെ വരവേറ്റു. രണ്ടാം ലോകമഹായുദ്ധം ബാക്കി വച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സ്വതന്ത്ര ഇന്ത്യ ഉയർത്തെഴുന്നേറ്റു വരുന്ന കാലം. വിദ്യാഭ്യാസത്തിലൂടെ ജീവിതം മെച്ചപ്പെടുമെന്ന തിരിച്ചറിവ് അലയടിച്ച വേള കൂടിയായിരുന്നു അത്. നാട്ടിലെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്ര ബിന്ദുവായി നിലകൊണ്ട സ്കൂളിലെ ആദ്യകാല വിദ്യാർഥികളുടെ മൂന്നാം തലമുറയാണ് ഇപ്പോൾ പഠിതാക്കൾ.. നാടും സ്കൂളും കൈകോർത്തു നിന്നപ്പോൾ മികച്ച റോഡുകൾ, ടൗണിലേക്ക് പാലം, ബാങ്ക് ശാഖകൾ, കൃഷിഭവൻ, മൃഗാശുപത്രി എന്നിവയൊക്കെയുണ്ടായി. ഒരു വിദ്യാലയം നാടിനെ എങ്ങനെയൊക്കെ വളർത്തും എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഗവ: എൽ പി സ്കൂളും പ്രമാടം ദേശവുമായി ഇഴചേർന്നൊഴുകിയ എഴു പതിറ്റാണ്ട് .കുട്ടിക്കാലം മുതലേ പ്രമാടത്തെ കണ്ട, പിന്നീട് നാടിൻ്റ മരുമകനായ കവി കടമ്മനിട്ട രാമകൃഷണൻ്റെ വാക്കുകൾ: "ഗവ: എൽ പി സ്കൂൾ ആരംഭിക്കും മുൻപുള്ള പ്രമാടം 'ഇതായിരുന്നില്ല. ആർക്കും എളുപ്പത്തിൽ എത്തി പ്പെടാനാവാത്ത , പുഴയ്ക്ക് അക്കരെയുള്ള പ്രദേശം. നീന്തിക്കയറുന്നവർക്ക് ഒളിക്കാവുന്ന ഉൾഗ്രാമം. ആ നാടിൻ്റെ ജാതകം തിരുത്തി ഈ വിദ്യാലയം". പത്തനംതിട്ടയിൽ നിന്ന് കോന്നിക്കും പുനലൂരിനും എളുപ്പവഴിയിപ്പോൾ എൽ പി ക്കു മുന്നിലൂടെ ! കാലം കരുതിവച്ച വിസ്മയമാകുന്നു ഈ സ്കൂൾ നാട്ടിൽ എത്തിച്ച വികസനം . . പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ശാലീനത നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് പ്രമാടം. നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതന ക്ഷേത്രമാണ് പ്രമാടം മഹാദേവർക്ഷേത്രം. ഖരപ്രകാശമഹർഷി പ്രതിഷ്ഠിച്ച പ്രഥമനാഥ വിഗ്രഹങ്ങളിൽ ഏറ്റവും പ്രമദം/പ്രമാദം ആയത് ഈ ക്ഷേത്രത്തിലെ വിഗ്രഹമാണ്.ആയതിനാലാണ് ഈ നാടിന് പ്രമാടം എന്ന സ്ഥലനാമം വരുവാൻ കാരണമായതെന്ന് ഐതീഹ്യമുണ്ട്. നദീതട സംസ്കാരത്തിന്റെ തിരുശേഷിപ്പായി അമൃതകല്ലോലിനിയായ അച്ചൻകോവിലാറ് പ്രമാടത്തിനെ തഴുകിയൊഴുകുന്നു. 37.1ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പ്രമാടം പഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്. പ്രമാടം ഒരു കാർഷിക ഗ്രാമമാണ്. നിഷ്കളങ്കരും സംസ്കാരസമ്പരുമായ സാധാരണ ജനങ്ങൾ - കൂടുതലും മണ്ണിൽ കനകം വിളയിക്കുന്ന കർഷകർ - പരസ്പരസ്നേഹത്തോടും സഹകരണത്തോടും കൂടി കഴിയുന്നു. മതമൈത്രിക്കു കേളികേട്ടനാടാണ് ഈ ഗ്രാമം.
ഈ നാടിന്റെ എല്ലാ അഭ്യുന്നതിയ്ക്കും കാരണമായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് പ്രമാടം ഗവ:എൽ പി സ്കൂൾ. ഒരു നാടിന്റെയും ജനതയുടെയും ജീവസ്പന്ദനമായി നിലകൊള്ളുന്നു.നമ്മുടെ സംസ്ഥാനത്തിലേതന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്. കലാകായിക ശാസ്ത്ര രംഗങ്ങളിലെ മികച്ച പ്രതിഭകളെ കണ്ടെത്തുവാനും അവരുടെ കഴിവുകൾ വളർത്തി സമൂഹ നന്മയ്ക്കു വേണ്ടി തിരിച്ചു വിടുവാനും ഈ വിദ്യാലയ മുത്തശ്ശിയ്ക്കു കഴിഞ്ഞിട്ടുണ്ട്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മേഖലയിലെ എടുത്തുപറയത്തക്ക സ്ഥാപനമാണ് ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന വായനശാല.ഇത് ഗ്രാമത്തിലെ പ്രധാന സാംസ്ക്കാരിക കേന്ദ്രമായി നിലകൊള്ളുന്നു.ആലും തറയും ഒക്കെ ഗ്രാമ മനസ്സിന്റെ നന്മ െളിപ്പെടുത്തുന്നു.മൃഗസംരക്ഷണം,ക്ഷീരവികസനപദ്ധതികൾ പുതിയ പുതിയ കാർഷിക വിളകളുടെ ഉല്പാദനം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന മൃഗാശുപത്രി യും കൃഷിഭവനും പ്രമാടം ഗ്രാമത്തിന്റെ യശസ്സ് ഉയർത്തുന്നു. ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പ്രതീകമായ മഹാദേവർക്ഷേത്രം ഈ നാടിന്റെ ഐശ്വര്യമാണ്.ഈ നാടിന്റെ ആത്മാവും ഹൃദയത്തുടിപ്പും ഈദൈവസന്നിധിയാണെന്ന് നിസ്സംശയം പറയാൻ കഴിയും.നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന കവി വാക്യം എത്രയോ അന്വർത്ഥമാണ് പ്രമാടത്തെ സംബന്ധിച്ച് എന്ന് ഓർത്തു പോവുകയാണ്.
"My village" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 18 പ്രമാണങ്ങളുള്ളതിൽ 18 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
11020 ghss kumbla Arabian Sea.jpeg 960 × 1,280; 80 കെ.ബി.
-
13762street.jpeg 1,040 × 780; 90 കെ.ബി.
-
18097 aliparamba village.jpeg 4,160 × 2,342; 1.91 എം.ബി.
-
18097 ghss.jpeg 1,280 × 960; 164 കെ.ബി.
-
18627 Vf 2024.jpg 480 × 640; 123 കെ.ബി.
-
20241010 085330.jpg 4,080 × 1,836; 2.92 എം.ബി.
-
21069 my village.jpeg 1,280 × 1,280; 286 കെ.ബി.
-
22229 m1.jpg 4,032 × 3,024; 2.69 എം.ബി.
-
22229 village beauty.jpg 4,032 × 3,024; 2.6 എം.ബി.
-
24607 my village temple.jpg 1,500 × 2,000; 1.92 എം.ബി.
-
350px-GOV .LPS.PRAMADOM32120300306.jpg 350 × 263; 23 കെ.ബി.
-
37018 gramam1.jpg 720 × 960; 235 കെ.ബി.
-
39047-Ayurveda hospital.png 1,000 × 750; 1.53 എം.ബി.
-
42063ante gramam 01.jpeg 1,200 × 1,600; 488 കെ.ബി.
-
42547 Edanila EnteGramamLib.jpeg 1,280 × 960; 180 കെ.ബി.
-
43069-Kunnumpara Temple.resized.jpg 2,856 × 2,142; 2.51 എം.ബി.
-
IMG-20241010-WA0067.jpg 721 × 1,600; 239 കെ.ബി.
-
IMG-20241018-WA0031.jpg 1,280 × 576; 121 കെ.ബി.