എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെടിയിരുപ്പ് - മുസ്ലിയാരങ്ങടി

നെടിയിരിപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 'നെടിയിരിപ്പ്' ആയിരുന്നു ആസ്ഥാനം.

2011 ലെ ഇന്ത്യ സെൻസസ് പ്രകാരം, നെടിയിരുപ്പിൽ 14,859 പുരുഷന്മാരും 15,603 സ്ത്രീകളും ഉള്ൾപ്പടെ 30,462 പേരുടെ ജനസംഖ്യയുണ്ട്. 2015 ൽ നെടിയിരുപ്പ് ഗ്രാമപഞ്ചായത്തും കൊണ്ടോട്ടി ഗ്രാമപഞ്ചായത്തും സംയോജിപ്പിച്ച് പുതിയ കൊണ്ടോട്ടി നഗരസഭ രൂപവത്കരിച്ചു.

ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്. ചിലർ ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്നത് നെടിയിരുപ്പ് ഗ്രാമത്തിലെ കോളനി റോഡ് എന്ന കുന്നിൻപുറത്താണ്.

സാമൂതിരി ഭരണാധികാരികളുടെ ആസ്ഥാനമായിരുന്നു നെടിയിരുപ്പ്.

ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, മാനവിക്രമ രാജകുടുംബത്തിന്റെ സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും, അവർ ആ സ്ഥലത്തെ നെടി-ഇരുപ്പ് എന്ന് വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ വിരുത്തിയിൽ പറമ്പിലാണ് ഈ സ്ഥലം സ്ഥിതി ചെയ്തിരുന്നത്.

നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം.