സി.എം.എസ്.എൽ.പി.എസ് അകംപാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അകംപാടം

ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഒരു കൊച്ചു ഗ്രാമമാണ് അകമ്പാടം.വടക്കാഞ്ചേരിയിൽ നിന്ന് 2km പടിഞ്ഞാറുഭാഗത്തായാണ് അകംപാടം .പ്രകൃതി രമണീയമായ ഈ കൊച്ചു ഗ്രാമം വടക്കാഞ്ചേരി ,കുമ്പളങ്ങാട് ,ഒന്നാംകല്ല് എന്നി സ്ഥലങ്ങളുടെ മധ്യ ത്തിൽ സ്ഥിതി ചെയുന്നു. വടക്കാഞ്ചേരി പുഴയുടെ കൈവരി അകമ്പാടം ഗ്രാമത്തിലൂടെ ഒഴുകുന്നുണ്ട് .ഇരട്ടകുളങ്ങര പൂരം ഉത്രാളിക്കാവ് പൂരം തുടങ്ങിയവ പ്രധാന ഉത്സവങ്ങൾ ആണ്.പച്ചക്കറികൾ ,തെങ്ങ് ,വാഴ ,കവുങ്ങ് ,കുരുമുളക് തുടങ്ങിയ കാർഷികവിളകൾ ഇവിടെ ഒരുപാടു കൃഷി ചെയുന്നു .

    കച്ചവട സ്ഥാപനങ്ങൾ ,സ്കൂൾ ,അംഗനവാടി ,ആരാധനാലയങ്ങൾ ,ധാന്യങ്ങൾ പൊടിക്കുന്ന മില്ല് എന്നിവ ഇവിടെ ഉണ്ട് .ജനങ്ങൾ പുസ്തകങ്ങൾ വായിക്കുന്നതിനും പൊതുപരിപാടികൾക്കുമായി തൊട്ടടുത്ത ഗ്രാമമായ കുമ്പളങ്ങാട് വായന ശാലയെ ആശ്രയിക്കുന്നു.പ്രസിദ്ധമായ വ്യാസ കോളേജ് തൊട്ടടുത്ത ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു .ഹിന്ദു ,മുസ്‌ലിം ,ക്രിസ്ത്യൻ തുടങ്ങിയ ജന വിഭാഗങ്ങൾ വളരെ ഐക്യത്തോടെയും ,സഹകരണത്തോടെയും അകമ്പാടം ഗ്രാമത്തിൽ ജീവിക്കുന്നു.

      

ഉള്ളടക്കം

1.സ്ഥലനാമം

2.ചരിത്രം

3.ജനങ്ങൾ

4.കാർഷിക വിളകൾ

5.പ്രധാന സ്ഥാപനങ്ങൾ

6.ആരാധനാലയങ്ങൾ

7.ഉത്സവങ്ങൾ