ജി എൻ യു പി സ്ക്കൂൾ നരിക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sruthina (സംവാദം | സംഭാവനകൾ) (ENTE GRAMAM)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നരിക്കോട്

കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി  ബ്ലോക്കിലെ ഏഴോം  ഗ്രാമപഞ്ചായത്തിലെ നാലിലൊന്നു വരുന്ന പ്രദേശമാണ് നരിക്കോട്.അരയോളം,

ഏച്ചിൽമൊട്ട,കൈവേലി ,സി ആർ സി പരിസരം ,പഞ്ചാരക്കുളം ,നരിക്കോട് കോളനി ,പാറമ്മൽ ,കുറ്റിക്കോട്ട എന്നീ എട്ടോളം ചെറിയ

ചെറിയ പ്രദേശങ്ങളായി അറിയപ്പെടുന്ന നരിക്കോട് ഗ്രാമം വടക്കുഭാഗത്തു കുന്നുകളും തെക്കുഭാഗത്തു വയലുകളും കൊണ്ട് നിറഞ്ഞതാണ്.

ഇതിന്റെ ഹൃദയ ഭാഗത്തു കൂടി പി ഡബ്ല്യൂ ഡി റോഡ് കടന്നുപോകുന്നുണ്ട്.ഇന്നത്തെ ജനങ്ങൾക്ക് സുഖസൗകര്യമായ ഒരു ഗ്രാമമാണ് നമ്മു

ടേത് . മൂന്ന് കിലോമീറ്ററിനടുത്തു തളിപ്പറമ്പ് പട്ടണം സ്ഥിതി ചെയ്യുന്നു. ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് നാഷണൽ ഹൈവേയിൽ കുപ്പം പാലം

സ്ഥിതി ചെയ്യുന്നു.ഗ്രാമത്തിന്റെ വടക്കു ഭാഗത്തു നാഷണൽ ഹൈവേ സ്ഥിതി ചെയ്യുന്നു .  

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1. ഗവ : ന്യു  യു പി സ്കൂൾ

2. ഗവ : മാപ്പിള എൽ പി സ്കൂൾ

ചിത്രശാല