ജി.എം.യു.പി.എസ്. അരിമ്പ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരിമ്പ്ര

ഏറനാടൻ മണ്ണിൽ മലപ്പുറം ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മൊറയൂറ്‍‍‍‍‍‍‍ പ‍‍‍ഞ്ചായത്തിലാണ് അരിമ്പ്ര എന്ന ഗ്രാമം നില കൊള്ളുന്നത്. നിറയെ നെൽപാടങ്ങളും കൃഷി തോട്ടങ്ങളും പച്ച പുതച്ചു കിടക്കുന്ന മലനിരകളും നിറ‍‍‍‍‍ഞ്ഞ നയന മനോഹരമായ ഒരു ഗ്രാമമാണ് അരിമ്പ്ര. അറിയുൽപാദിപ്പിക്കുന്ന നാടായത് കൊണ്ട് അറിപുരം എന്നാണ് ഈ നാട് അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് അരിമ്പ്ര എന്നായത്.