ഗവ.എൽ. പി. എസ്. കമ്പലടി/എന്റെ ഗ്രാമം
ഗവ.എൽ. പി. എസ്. കമ്പലടി
കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ ഗ്രാമ പ്രദേശമായ കമ്പലടിയിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയുടെ കരയാണ് കമ്പലടി. ഭൂപ്രകൃതി കൊണ്ടും ഗ്രാമീണ സൗന്ദര്യം കൊണ്ടും ഏറെ അനുഗ്രഹീതരാണ് ഇവിടുത്തെ ജനത. സ്കൂൾ, ആശുപത്രി, വായനശാല തുടങ്ങിയ മറ്റു പൊതു സ്ഥാപൻങ്ങളും വിരൽ തുമ്പിൽ തന്നെയാണ് എന്നതും ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്.
ഗ്രാമ സന്ദര്യം ഇന്നും നില നിൽക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഗവ.എൽ. പി. എസ്. കമ്പലടി. സ്കൂളിന്റെ നടുമുറ്റത്തായി സ്ഥിതി ചെയ്യുന്ന പൂന്തോട്ടവും പരിമിതമായ സ്ഥലത്ത് കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരുക്കിയ നെൽ കൃഷിയും പച്ചക്കറി കൃഷിയും ഇതിന് ഉദാഹരണങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ 50 സെന്റ് ഭൂമിയിൽ 4 കെട്ടിടങ്ങളിലായാണ് സ്‍കൂൾ പ്രവർത്തിക്കുന്നത്. മൂന്ന് കോണ്ക്രീറ്റ് കെട്ടിടങ്ങളൂം ഒരു ഓടിട്ട കെട്ടിടത്തിലുമായി പ്രവർത്തിക്കുന്ന സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ കൂടാതെ പാചകപ്പുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പുതിയ ഇരുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എകദേശം പണികൾ പൂർത്തിയാക്കി