ചീങ്ങവല്ലം ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyacheengavallam (സംവാദം | സംഭാവനകൾ) ('1956 ജനുവരി മ്സത്തോടു കൂടിയാണ് ഈ വിദ്യാലയത്തി൯െറ പ്രവ൪ത്തനം ആരംഭിക്കുന്നത്. അമ്പലവയൽ പഞ്ചായത്തിൻെറ പ്രഥമ പ്രസിഡണ്ടായിരുന്ന ടി.പി.മാധവൻ നായരാണ് ചീങ്ങവല്ലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1956 ജനുവരി മ്സത്തോടു കൂടിയാണ് ഈ വിദ്യാലയത്തി൯െറ പ്രവ൪ത്തനം ആരംഭിക്കുന്നത്. അമ്പലവയൽ പഞ്ചായത്തിൻെറ പ്രഥമ പ്രസിഡണ്ടായിരുന്ന ടി.പി.മാധവൻ നായരാണ് ചീങ്ങവല്ലത്ത് ഈ വിദ്യാലയം കൊണ്ടുവരുന്നതിനുവേണ്ടി പ്രവ൪ത്തിച്ചത്. അദ്ദേഹം ചീങ്ങവല്ലത്ത് അന്നുണ്ടായിരുന്ന ഒരു കടയോട് അനുബന്ധിച്ച് താത്കാലികമായി സ്ഥലസൗകര്യങ്ങൾ ചെയ്തുകൊടുത്തതിൻെറ ഫലമായാണ് വളരെ പിന്നോക്കംനിന്ന ഈ പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയമായി ചീങ്ങവല്ലം സ്ക്കൂൾ ആരംഭിക്കാൻ കഴി‍‍ഞ്ഞത്. 1964-ൽ ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന വേങ്ങാച്ചാലിൽ ഏകദേശം രണ്ട് ഏക്കർ സർക്കാർ ഭൂമിയിൽ ഒരു സെമി പെർമനെൻറ് ഹാൾ നിർമ്മിക്കുകയും ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ചീങ്ങവല്ലം, പാറക്കുന്ന്, പൊട്ടൻകൊല്ലി, പായിക്കൊല്ലി, നരിക്കുണ്ട് എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് നിലവിൽ ഈ വിദ്യാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഒന്നുമുതൽ നാലുവരെ 47 കുട്ടികളാണ് ഇവിടെയുള്ളത്. പ്രഥാനാധ്യാപകനു പുറമെ മൂന്ന് സഹ അധ്യാപകരും, പട്ടികവർഗ്ഗവിദ്യാർഥികളുടെ പഠനപുരോഗതിലക്ഷ്യം വച്ച് വിദ്യഭ്യാസവകുപ്പ് നിയമിച്ച ഒരു മെൻറർ ടീച്ചർ, പാർട്ടൈം സ്വീപ്പർ, പാചകത്തൊഴിലാളി എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ച് വരുന്നു.

"https://schoolwiki.in/index.php?title=ചീങ്ങവല്ലം_ഗ്രാമം&oldid=2057725" എന്ന താളിൽനിന്ന് ശേഖരിച്ചത്