ജി.എച്ച്.എസ്.എസ് വെള്ളിനേഴി / എന്റെ ഗ്രാമം 


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലാണ് വെള്ളിനേഴി എന്ന കൊച്ചു ഗ്രാമം. കുന്തി നദിയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ ഒരു കഥകളി ഗ്രാമം കൂടിയാണ് വെള്ളിനേഴി .ഇവിടം അടക്കാ പുത്തൂർ കണ്ണാടിക്കു പേരു കേട്ടതാണ്.


പ്രധാന പൊതു സ്ഥാപനങ്ങൾ

  • വെള്ളിനേഴി കൃഷി ഭവൻ
  • വെള്ളിനേഴി സർവീസ് സഹകരണ ബാങ്ക് ,
  • ഡോ. ചേലനാട്ട് അച്ചുതമേനോൻ സ്മാരക വായനശാല

പ്രമുഖ വ്യക്തികൾ

  1. കഥകളി കലാകാരനായ പട്ടിക്കാംതൊടി രാവുണ്ണി മേനോൻ
  2. കീഴ്പടം കുമാരൻ നായർ
  3. കലാമണ്ഡലം രാമൻകുട്ടി നായർ
  4. പത്മശ്രീ കീഴ്പടം കുമാരൻ നായർ
  5. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി ( എഴുത്തുകാരൻ )
  6. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ - ചെണ്ടവാദ്യം
  7. പട്ടിക്കാം തൊടി രാവുണ്ണി മേനോൻ -കഥകളി


ആരാധാനാലയങ്ങൾ

  • കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രം
  • ചെങ്ങിണിക്കോട്ടു കാവ്


കലാഗ്രാമം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വെള്ളിനേഴി ഗ്രാമ പഞ്ചായത്തിൽ വരുന്ന 8 ദേശങ്ങളെ വെള്ളിനേഴി കലാഗ്രാമം എന്ന് 2017 ൽ നാമകരണം ചെയ്തു. കലകളുടെ സംരക്ഷണവും പ്രോൽസാഹനവും ഏകോപനവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായ സാംസ്കാരിക സമുച്ചയം 2019 മാർച്ച് 5 ന് കലാകേരളത്തിന് സമർപ്പിച്ചു.




കഥകളി കോപ്പ് നിർമ്മാണം

വെള്ളിനേഴിയിലെ കരകൗശല വിദഗ്ദനാണ് കോതാവിൽ രാമൻകുട്ടി ആചാരി. പ്രശസ്ത മരപ്പണിക്കാരനായ അച്ഛൻ കൃഷ്ണൻ ആചാരിയാണ് അദ്ദേഹത്തെ ഈ കോപ്പ് നിർമ്മാണ മേഖലയിലേക്ക് കൊണ്ടു വന്ന


ഒളപ്പമണ്ണ മന

കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യയുടെ മികച്ച ഉദാഹരണം കൂടിയാണ് ഈ പുരാതന പരമ്പരാഗത മാളിക . നടുമുറ്റവും പത്തായപുരയും അടങ്ങിയ ഇതിന്റെഘടന പ്രശ്സതമാണ്. നിരവധി സിനിമകളുടെ ലൊക്കേഷൻ കൂടിയാണ് ഇവിടം. PICTURE GALLERY