തെരട്ടമ്മൽ

മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമാണ് തെരട്ടമ്മൽ. മലയോര പ്രദേശമായ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെ gateway അതായത് പ്രവേശന കവാടം എന്നറിയപ്പെടുന്ന ചെറു ഗ്രാമമാണ് തെരട്ടമ്മൽ. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ ഭരണ സിരാകേന്ദ്രം ഈ കൊച്ചു ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. കൊച്ചരുവികളാലും പുഴകളാലും ചുറ്റപ്പെട്ട മനോഹരമായ മൈതാനങ്ങളുള്ള നയന മനോഹരമായ ഹരിത പാടശേഖരങ്ങളുമുള്ള ഒരു ഗ്രാമമാണ് ഇത്. അരുവികളും പുഴകളും വയലുകളും ഉള്ളത് കൊണ്ടുതന്നെ കൃഷി വളരെ പ്രധാനപ്പെട്ട ഒരു തൊഴിൽ ആണ് ഇവിടെ. കളിമൈതാനങ്ങളാൽ ആനുഗ്രഹീതമായ തെരട്ടമ്മലിൽ നിന്നും നിരവധി പ്രശസ്തരായ കാൽപന്തുകളിക്കാർ ഉയർന്നു വന്നിട്ടുണ്ട്. കാൽപന്തുകളിക്ക് വളരെ പ്രശസ്തമാണ് ഈ പ്രദേശം. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചത് 1924 ൽ അമ്പാഴത്തിങ്ങൽ ചേക്കാമു ഹാജി ആരംഭിച്ച എ എം യു പി സ്കൂൾ ആണ്.