എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ/എന്റെ ഗ്രാമം

23:03, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DHANYA.R.L (സംവാദം | സംഭാവനകൾ) (പൊതുസ്ഥാപനങ്ങൾ)

അയന്തി

തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് അയന്തി. വെട്ടൂർ പഞ്ചായത്തിന്റെ കീഴിലാണ് ഉൾപ്പെടുന്നത് . ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 41 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 41 കിലോമിറ്റർ കിഴക്കോട്ട് ,ചിറയിൻകീഴ് ബ്ലോക്ക്, വടക്ക് ഇത്തിക്കര ബ്ലോക്ക്, കിഴക്കോട്ട് കിളിമാനൂർ ബ്ലോക്ക്, വടക്ക് മുഖത്തല ബ്ലോക്ക് എന്നിങ്ങനെയാണ് . വർക്കല, പരവൂർ, ആറ്റിങ്ങൽ, കൊല്ലം എന്നിവയാണ് അയന്തിക്ക് അടുത്തുള്ള നഗരങ്ങൾ.തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയാണ്  ഈ ഗ്രാമപ്രദേശം . അറബിക്കടലിന് സമീപത്തായാണ്  ഈ പ്രദേശം സ്ഥിതിചെയ്യുന്നത്‌.

പൊതുസ്ഥാപനങ്ങൾ