ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maneeshaks (സംവാദം | സംഭാവനകൾ) (→‎വിദ്യാഭ്യാസ സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈപ്പമംഗലം

കൈപ്പമംഗലം ബീച്ച്

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് കൈപ്പമംഗലം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് കനോലി കനാലും അതിരിടുന്ന ഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം. കൈപ്പമംഗലത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് ഗവൺമെൻറ് ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനുള്ളത്.കൈപ്പമംഗലം ബീച്ച് ഈ വിദ്യാലയത്തിന്റെ തൊട്ടടുത്താണ്. തീരദേശ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ആ മനോഹര കാഴ്ച അവർണനീയമാണ്.  തങ്ങളുടെ സായംസന്ധ്യകളെ ശാന്തസുന്ദരമാക്കുവാൻ മനസ്സിനെ കുളിരണിയിക്കുവാൻ ഇവിടെ എത്തിച്ചേരുന്നവർ നിരവധിയാണ്. ഇവിടുത്തെ ജനതയിൽ ഭൂരിഭാഗം പേരും മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ ജോലിചെയ്ത് ജീവിതം പുലർത്തുന്നവരാണ്.  മുക്കുവരുടെ പരമ്പരാഗത വിശ്വാസപ്രകാരം കടൽ "അമ്മ" യാണ്.

പേരിന്റെ  ഉത്ഭവം

"കയ്പ്പമംഗലം" അഥവാ " കൈപ്പമംഗലം". രണ്ടും ഒന്നുതന്നെയാണ്. കൈപ്പമംഗലമെന്ന പേരിന്റെ ഉത്ഭവത്തിന് രണ്ട് ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്.  അതിലൊന്ന് പാശ്ചാത്യർ അയിരൂരിനടുത്ത് കപ്പിലിറങ്ങിയ കപ്പൽ മണ്ഡപം പിന്നീട് കൈപ്പമംഗലമായി എന്നാണ്.  മറ്റൊന്ന് കപ്പം പിരിക്കുന്നവരുടെ മംഗലം എന്നർത്ഥത്തിൽ കപ്പമംഗലം പിന്നീട് കൈപ്പമംഗലമായി എന്നാണ് .

ആരാധനാലയങ്ങൾ

കൈതവളപ്പിൽ ശ്രീ ഭദ്രകാളി ധർമ്മശാസ്ത ക്ഷേത്രം

മതസൗഹാർദ്ദം  നിറഞ്ഞുനിൽക്കുന്ന സുന്ദര ഭൂമിയാണ് കൈപ്പമംഗലം. ഇവിടുത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് അയിരൂർ മഹാവിഷ്ണു ക്ഷേത്രം,  ചാളിങ്ങാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം,  അഗസ്ത്യേശ്വര ക്ഷേത്രം ,കൈതവളപ്പിൽ ശ്രീ ഭദ്രകാളി ധർമ്മശാസ്ത ക്ഷേത്രം എന്നിവ. ഇതിൽ അയിരൂർ ക്ഷേത്രം കേരളത്തിലെ തന്നെ രണ്ടാമത്തെ മഹാവിഷ്ണു  പ്രതിഷ്ഠയായിട്ടാണ് അറിയപ്പെടുന്നത്.  കൈപ്പമംഗലത്തെ കൂരിക്കുഴി ജുമാ മസ്ജിദ്,  കേരളത്തിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളിക്ക് ശേഷം നിലവിൽ വന്ന പള്ളികളിലൊന്നാണ്. ഇത് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ഒരുക്കി കൊടുത്തത് വാക്കയിൽ കൈമളായിരുന്നു.  ഇവിടുത്തെ പുരാതന ക്രിസ്ത്യൻ ദേവാലയമാണ് സെൻറ് ജോസഫ് ചർച്ച്. ഇതിനായി സ്ഥലം സംഭാവന ചെയ്തത് കോലെഴുത്ത് അച്ചുതൻ നായരാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം

കൈപ്പമംഗലം ഗ്രാമം സർക്കാർ, അർദ്ധ സർക്കാർ തലത്തിലുള്ള ഹൈസ്കൂൾ ,ഹയർസെക്കന്ററി സ്കൂളുകളുൾപ്പെടെയുള്ള വിദ്യഭ്യാസസ്ഥാപനങ്ങളാൽ സമ്പന്നമാണ്.ഇതിൽ ഏറ്റവും പുരാതനമായത് ഗവ.ഫിഷറീസ്.വി.എച്ച്.എസ്.എസ് കൈപ്പമംഗലമാണ്.മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ വേണ്ടി നിർമ്മിച്ച ഈ തീരദേശ വിദ്യാലയം അതിന്റെ നൂറ്റ‍‍ഞ്ചാം വാർഷികത്തിൽ എത്തി നിൽക്കുകയാണ്.തീരദേശമേഖലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ നി‍ർണ്ണായക പങ്കു വഹിച്ചു കൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഇന്റ‍ർനാഷണൽ പദവിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

  • A.M.U.P.S കൈപ്പമംഗലം
  • G.F.L.P.S കൈപ്പമംഗലം
  • G.L.P.S കൈപ്പമംഗലം
  • HIRA English School
  • K.L.P.S കൈപ്പമംഗലം
  • MIC English School
  • MICOUPS കൈപ്പമംഗലം
  • Babul Uloom English Sdhool

എന്നിവയാണ് പ്രദേശത്തെ മറ്റ് വിദ്യാലയങ്ങൾ

ചിത്രശാല