ഗവ. യു പി എസ് കോലിയക്കോട്/എന്റെ ഗ്രാമം
മാണിക്കൽ ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമ പഞ്ചായത്താണ് മാണിക്കൽ. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
തിരുവനന്തപുരം ജില്ലയിൽ ആദ്യമായും കേരളത്തിലെ ഏട്ടാമതായും ISO സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്താണ് മാണിക്കൽ. ഈ പഞ്ചായത്തിൽ നിലവിൽ 21 വാർഡുകളുണ്ട്. പഞ്ചായത്ത് ഓഫീസ് പിരപ്പൻകോട് സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് എം. സി റോഡ് കടന്നുപോകുന്നു. മാണിക്യം വിളഞ്ഞ മണ്ണ് എന്ന അർത്ഥത്തിലാണ് 'മാണിക്കൽ ' എന്ന പേര് ലഭിച്ചത് എന്നു പറയപ്പെടുന്നു.