ഗവ. യു പി സ്കൂൾ ,ചാലാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചാലാട്

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പെടുന്നതും കണ്ണൂർ പട്ടണത്തോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശമാണ് ചാലാട് .പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പന്നേൻപാറ മുതൽ മഞ്ചപാലം വരെയും തെക്ക് പടന്നപ്പാലം മുതൽ പയ്യാമ്പലം വരെയും വടക്ക് മണൽ എന്ന പ്രദേശവും ചേർന്നു കിടക്കുന്നു. ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ചാലാട് . ചാലാടിനെ കണ്ണൂർ നഗരവുമായി വേർതിരിക്കുന്നത് പടന്നത്തോട് ആണ് .ചാലാടിന്റെ പല ഭാഗങ്ങളും ഒരുകാലത്ത് കടൽ കയറി നിന്ന ചാൽ പ്രദേശങ്ങൾ ആയിരുന്നു എന്ന് പറയപ്പെടുന്നു. ചാൽ പ്രദേശങ്ങൾ ഉൾപ്പെട്ട ചാൽ നാട് ആണ് ചാലാട് ആയതെന്നും നിരവധി യാഗശാലകളും വിദ്യാശാലകളും ഉള്ള ശാല നാട് ആണ് ചാലാട് എന്നും കരുതപ്പെടുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു സമുദായങ്ങളും സൗഹാർദത്തോടെ കഴിഞ്ഞിരുന്ന പ്രദേശമായിരുന്നു ചാലാട്.

പ്രധാന പൊതുസ്ഥാപനങ്ങൾ

ചാലാട് പോസ്ററ് ഓഫീസ്

കാനറ ബാങ്ക്

പാസ്പോർട്ട് സേവാ കേന്ദ്രം

ഹോമിയോ ഡിസ്പെൻസറി


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചാലാട് ഗവൺമെൻറ് യുപി സ്കൂൾ

ചാലാട് ഗവൺമെൻറ് മാപ്പിള എൽ പി സ്കൂൾ

ചാലാട് വെസ്റ്റ് എൽ പി സ്കൂൾ

ചാലാട് സെൻട്രൽ എൽ പി സ്കൂൾ

ചാലാട് നോർത്ത് എൽ പി സ്കൂൾ

ആരാധനാലയങ്ങൾ