എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24
ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ പ്രവേശനോത്സവം നടത്തി
![](/images/thumb/b/b5/18364-2324-02.jpg/413px-18364-2324-02.jpg)
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സ്‌കൂൾ പ്രവേശനോത്സവം സ്‌കൂൾ അങ്കണത്തിൽ വെച്ച് സ്‌കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്‌തു. ഈ വഷം ഒന്നാം ക്ലാസിലെത്തിയ വിദ്യാർഥികളെ പൂക്കളും സമ്മാനപൊതിയും നൽകി സ്വീകരിച്ചു. മറ്റു ക്ലാസുകളിൽ പുതുതായി ചേന്ന വിദ്യാർഥികളെയും എം.ടി,എ., പി.ടി.എ ഭാരവാഹികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് ജുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഹാബ്, ഡോ.ജബ്ബാർ മാസ്റ്റർ, എം സി നാസർ, മുസമ്മിൽ ഹുദവി, പ്രഭാവതി ടീച്ചർ,ഉമ്മർകോയ ഹാജി, സിദ്ധീഖ് മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,