സെന്റ്. ജോസഫ്സ് എച്ച്.എസ്. വെളിയേൽച്ചാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെളിയേൽച്ചാൽ

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം,1982ൽ ഹൈസ്കൂളായി ഉയർത്തി. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റർ അകലെ പുന്നേക്കാട്-പാലമറ്റം റൂട്ടിൽ വെളിയേൽച്ചാൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.കോതമംഗലം രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ.ഷാജി മാത്യു മുണ്ടക്കലും മാനേജർ റവ.ഫാ.ഡോ തോമസ് പറയിടവും ആണ്. സ്ഥാപനത്തിന്റെ ഇപ്പോഴത്തെ H M സി. ഷീബ ജോസഫാണ്.