Ghss beypore

Schoolwiki സംരംഭത്തിൽ നിന്ന്

ബേപ്പൂർ

ബേപ്പൂർ എന്നത് കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ്. കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടി സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കുന്ന ഗ്രാമം വെക്കുന്ന ഊര് എന്ന വാക്കിൽ നിന്നുണ്ടായ വെയ്പ്പൂരാണ് കാലാന്തരത്തിൽ ബേപ്പൂരായത്. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോസഞ്ചാര നൗകകളായി ഉപയോഗിക്കുന്നു.

ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.18 ഡിഗ്രി വടക്ക്, 75.82 ‍ഡിഗ്രി കിഴക്കായി ആണ്. 2001 ലെ കാനേഷുമാരി അനുസരിച്ച് ബേപ്പൂരിലെ ജനസംഖ്യ 66,883 ആണ്. ജനസംഖ്യയിൽ 49% പുരുഷൻമാരും, 51% സ്ത്രീകളുമാണ്. ബേപ്പൂരിലെ സാക്ഷരത നിരക്ക് 81%ആണ്. ഇത് ദേശീയ സാക്ഷരതാനിരക്കായ 59.5% നേക്കാൾ ഉയർന്നതാണ്.

"https://schoolwiki.in/index.php?title=Ghss_beypore&oldid=2051522" എന്ന താളിൽനിന്ന് ശേഖരിച്ചത്