പടപ്പക്കര

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ പേരയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പടപ്പക്കര.

അഷ്ടമുടി കായലിലെ ഒരു ഉപദ്വീപാണ് ഈ പ്രദേശം.പടപ്പക്കരയിൽ പേരയം പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്നു.

ടൂറിസം സാധ്യതകൾ വളരെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പള്ളിയാതുരുത്ത് കുതിരമുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ്.കായൽ

ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടി കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.

പൊതുസ്ഥാപനങ്ങൾ

  • സെന്റ്.ജോസഫ്സ് എച്ച്.എസ്.പടപ്പക്കര
  • പേരയം കൃഷിഭവൻ
  • പേരയം വില്ലേജ് ഓഫീസ്
  • പടപ്പക്കര പോസ്റ്റ് ഓഫീസ്

'എന്റെ നാട് സുന്ദരം'' അഷ്ടമുടിയുടെ അഴക്....പടപ്പക്കര.. സുന്ദരം... ശാലീനം...

 
എന്റെ ഗ്രാമം, സുന്ദരം...
 
ഗ്രാമ കേളി...