ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ

16:27, 29 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കവലയില്‍ കടുങ്ങ…)

പ്രമാണം:GHS W KADUNGALLOOR.jpg

പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കവലയില്‍ കടുങ്ങല്ലൂര്‍ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂര്‍ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂര്‍ ഗവ: ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. പടി: കടുങ്ങല്ലൂരിലെ മുട്ടത്തില്‍തറവാട്ട് അംഗങ്ങളായിരുന്ന വലിയഗോവിന്ദന്‍ കര്‍ത്താവ ശങ്കരന്‍ കര്‍ത്താവ് എന്നിവരുടേയും സ്ഥലത്തെ പ്രധാന ഭൂ ഉടമയായിരുന്ന വെള്ളുക്കുഴി വാരപ്പറമ്പ് കൊ ച്ചുമക്കാറുടേയും നേതൃത്വത്തില്‍ ആരംഭിച്ച പരിശ്രമങ്ങളാണ് പടി: കടുങ്ങല്ലൂരിലെ ഗ്രമത്തില്‍ ഒരു വിദ്യാലയം തുടങ്ങാന്‍ വഴിവച്ചത്. 1981ല്‍ ഇവിടെ എല്‍.പി ക്ലാസില്‍ പഠിച്ചിരുന്നതായുള്ള വ്യക്തികളുടെ വിവരങ്ങള്‍ സമീപവാസികളില്‍നിന്നും ലഭിച്ചിട്ടുണ്ട്. 1936 ല്‍ നാല് ക്ലാസ് മുറികളുള്ള ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം 1947 ല്‍ 5-ാം ക്ലാസും 1965 ല്‍ 6-ാം ക്ലാസും 1966 ല്‍ 7-ാം ക്ലാസും ആരംഭിച്ചു. 1980ല്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി ആദ്യബാച്ച് 10-ാംക്ലാസ് 1983ല്‍ പുറത്തിറങ്ങി. സ്‌കൂളില്‍നിന്ന് 1 കി. മി. ദൂരത്തില്‍ സ്ഥതിചെയ്യുന്ന സ്‌കൂള്‍ ഗ്രൗണ്ട് മഴക്കാലത്ത് വെള്ളക്കെട്ടുകൊണ്ട് ഉപയോഗശൂന്യമാണ്. ജില്ലാപഞ്ചായത്തില്‍ നിവേദനം നല്‍കിയതിന്റെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രൗണ്ട് മണ്ണിട്ടുപോക്കുന്നതിന്റ പണി പുരോഗമിക്കുന്നു. സ്‌കൂളിന് നിലവില്‍ ഏഴ് കെട്ടിടങ്ങളുണ്ട്.