4 .പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സ്കൂൾ
*2022 - 2023 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കായി ചിറ്റൂർ ഗവ.ആശുപത്രി ചെയർമാൻ ശ്രീ കണക്കമ്പാറ ബാബു സാറിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി.
![](/images/thumb/b/b6/21043-SSLC2022Anumodnam.jpeg/150px-21043-SSLC2022Anumodnam.jpeg)
*ഐ ടി സാധ്യത കൂടുതൽ മികച്ചതാക്കാനായി മന്ത്രിയുടെ ഫണ്ടിൽ നിന്നും പതിനഞ്ച് ലാപ്ടോപ്പുകളും അഞ്ച് പ്രൊജക്ടറുകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് (19.09.2023 ) കാലത്ത് 10.00 മണിക്ക് പാഠശാലയുടെ അങ്കണത്തിൽ വച്ച് ബഹു. മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ നിർവഹിച്ചു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ സുദർശനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ ശ്രീ മുരളീധരൻ എം.പി, ശ്രീ പ്രേം രാജ് ചൂണ്ടാലത്ത്,ദേവസ്വം സെക്രട്ടറി ശ്രീമതി ബിന്ദു പി, വാർഡ് മെമ്പർ ശ്രീ കിഷോർ കുമാർ , ചിറ്റൂർ AEO ശ്രീ അബ്ദുൾ ഖാദർ പി, പി ടി എ പ്രസിഡന്റ് ശ്രീമതി ചന്ദ്രിക, വിദ്യാലയവികസന ചെയർമാൻ ശ്രീ വിനു ചന്ദ്രൻ യു , അധ്യാപകനായ ശ്രീ ജയശീലൻ പി ആർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി അജിത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ മനു ചന്ദ്രൻ നന്ദിയും പറഞ്ഞു.
![](/images/thumb/8/83/21043-laptop_distribution.jpeg/213px-21043-laptop_distribution.jpeg)
*ചിറ്റൂർ സബ്ജില്ല കലോൽസവം ജി.എച്ച് എസ്.കോഴിപ്പാറയിൽ വച്ച് നടന്നു. അതിൽ HS വിഭാഗം സംസ്കൃതോൽസവത്തിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ മക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.... .
![](/images/thumb/3/3d/21043-sub_jilla_2023.jpeg/250px-21043-sub_jilla_2023.jpeg)
HS വിഭാഗത്തിൽ ചമ്പു പ്രഭാഷണത്തിലും പാഠകത്തിലും ശ്രീറാം ആർ കെ യും പ്രഭാഷണത്തിൽ ധന്വന്ത് ഡിയും ജില്ലയിലേയ്ക്ക് മൽസരിക്കാൻ അവസരം ലഭിച്ചു.കൂടാതെ UP വിഭാഗത്തിൽ ഗദ്യപാരായണത്തിൽ രോഹിൻ ആർ ഉം നാടകത്തിലെ പത്ത് പേർ അടങ്ങുന്ന സംഘവും ജില്ലയിലേയ്ക്ക് മത്സരിക്കാൻ അവസരവും ലഭിച്ചു.
![](/images/thumb/d/d3/22043-sub_jillarohin.jpeg/150px-22043-sub_jillarohin.jpeg)
![](/images/thumb/4/45/21043-sub_jilla_sreeram_.jpeg/150px-21043-sub_jilla_sreeram_.jpeg)