പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/തവളയും വാത്തയും

21:50, 11 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തവളയും വാത്തയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തവളയും വാത്തയും

ഒരിടത്ത് ഒരു തവളയും കുറെ വാത്തകളും പാർത്തിരുന്നു.ഒരു മഞ്ഞുകാലം വന്നപ്പോൾ വാർത്തകൾ അവിടെ നിന്നും താമസം മാറി മറ്റൊരു സ്ഥലത്തേക്ക് പോകുവാൻ ആയിട്ട് തീരുമാനിച്ചു അപ്പോൾ തവളയ്ക്ക് വളരെ സങ്കടമായി അറിഞ്ഞപ്പോൾ മുതൽ സങ്കടപ്പെട്ട് വാർത്തകളോട് പറഞ്ഞു എന്നെയും കൂടി നിങ്ങളുടെ കൂടെ കൊണ്ടുപോകണമെന്ന് വാർത്തകൾ പറഞ്ഞു നിനക്ക് പറക്കാൻ അറിയില്ലല്ലോ ഞങ്ങൾ പറഞ്ഞല്ലേ പോകുന്നത് പിന്നെ എങ്ങനെയാണ് ഞങ്ങൾ കൊണ്ടുപോകുന്നത് അപ്പോൾ തവള പറഞ്ഞു ഞാൻ ഒരു സൂത്രം പറയാം നിങ്ങൾ അതൊന്ന് പ്രയോഗിച്ചു നോക്കൂ നിങ്ങൾക്ക് പറക്കാൻ അറിയാമല്ലോ അപ്പോൾ നിങ്ങൾ വടി എടുത്ത് അതിൽ പിടിക്കുക ഞാൻ ആ വഴിയിൽ കടിച്ചു തൂങ്ങിക്കിടക്കാം നിങ്ങൾ ആ വടിയും കൊണ്ട് പറക്കുക അപ്പോൾ നമുക്കെല്ലാവർക്കും കൂടി ഈ സ്ഥലത്ത് മറ്റൊരു സ്ഥലത്ത് പോയി താമസിക്കാമല്ലോ. അപ്പോൾ വാത്തകൾ പറഞ്ഞു ആ ശരി അത് നല്ല കാര്യമാണല്ലോ നമുക്ക് എന്നാൽ അങ്ങനെ ചെയ്താലോ അങ്ങനെ തന്നെ ചെയ്ത വാത്തകൾ വടി പിടിച്ചു തവള കടിച്ചുപിടിച്ചു എന്നിട്ട് അത് വാത്തകൾ പറന്നു തവള അതിൽ തൂങ്ങിക്കിടന്നു.നഗര മധ്യത്തിലൂടെ പോയപ്പോൾ താഴെ നിന്ന് കുട്ടികൾ ഇത് കണ്ട് നല്ല രസം നോക്കിയേ തവള പറക്കുന്നു എന്ന് പറഞ്ഞ് ചിരിച്ചു അപ്പോൾ ആ പക്ഷികളുടെ സാമർത്ഥ്യം കണ്ടോ അവരുടെ ബുദ്ധി കണ്ടോ എന്നൊക്കെ കുട്ടികൾ ചോദിച്ചു അത് കേട്ടപ്പോൾ തവളയ്ക്ക് ദേഷ്യം തോന്നി. തവള പെട്ടെന്ന് എന്റെ സൂത്രമാണ് എന്ന് പറയാൻ വാ പൊളിച്ചതും അതിൽ നിന്നും പിടി വിട്ടു പോയി താഴെ വീഴുകയും ചെയ്തു.ഇതിന് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് എന്താണ് വെച്ചാൽ സംസാരിക്കേണ്ടത് മാത്രം വാ തുറന്നു സംസാരിക്കുക അല്ലാത്ത മൗനം പാലിക്കുക
Break the Chain , Stay@ Home.

അശ്വിൻ എം.എസ്.
1 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2024
കഥ